'ക്രിമിനല്‍ക്കേസില്‍ ജയിലിലാകുമോയെന്ന ഭയത്തോടെയാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്': ഹൈക്കോടതി

NOVEMBER 9, 2024, 7:50 AM

കൊച്ചി: ക്രിമിനല്‍ക്കേസില്‍ ജയിലിലാകുമോ എന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി. ക്ലാസിലെ ഡെസ്‌കില്‍ കാല്‍ കയറ്റിവെച്ചത് ചോദ്യം ചെയ്തപ്പോള്‍ ചീത്തവിളച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികയുടെ പേരിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.

ഗുരുദക്ഷിണയായി ചോദിച്ച പെരുവിരല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ച് നല്‍കിയ ഏകലവ്യന്‍ പകര്‍ന്ന പാഠമൊക്കെ ഇപ്പോള്‍ തലകീഴായി മറിഞ്ഞെന്നും കോടതി പറഞ്ഞു. കുട്ടികളുടെ നല്ലതിനായി അധ്യാപകര്‍ സ്വീകരിക്കുന്ന ശിക്ഷണ നടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കുകയാണ്. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകുമെന്നതില്‍ ആശങ്കയുണ്ടെന്നും കോടതി ചോദിച്ചു.

കുട്ടിക്ക് പരിക്കില്ലാതിരുന്നിട്ടും ബാലനീതി നിയമത്തിലെ വകുപ്പുള്‍പ്പെടുത്തി അധ്യാപികയുടെ പേരില്‍ തൃശൂര്‍ വാടാനപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam