കിളികൊല്ലൂര്‍: പെണ്‍കുട്ടിയുടെ നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപ്പുരയില്‍ മിഥുന്‍ (27) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയുമായി സാമൂഹികമാധ്യമം വഴി പരിചയത്തിലായ പ്രതി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. പെണ്‍കുട്ടിയുടെ പരാതിയില്‍, സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്