ആലപ്പുഴ: ചിരിച്ചു കളിച്ച് ഉല്ലസിച്ചാണ് ഗ്രീഷ്മ ജയിലിൽ നിന്ന് ഇറങ്ങിയത് അത് കണ്ടപ്പോൾ ജീവൻ പോയെന്ന് ഷാരോണിന്റെ പിതാവ് ജയരാജൻ. ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിൽ അതിയായ ദുഃഖമുണ്ടെന്നും ജയരാജൻ പ്രതികരിച്ചു.
ആദ്യഘട്ടത്തിൽ കേസിൽ നല്ല അന്വേഷണ പുരോഗതി ഉണ്ടായിരുന്നു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നു എന്നാൽ രണ്ടുമാസമായി കേസിനു എന്തോ സംഭവിച്ചെന്നും പിതാവ് പ്രതികരിച്ചു.
ഇതിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ട്. മാത്രമല്ല, ഹൈക്കോടതിയിലെത്തിയപ്പോൾ എന്ത് സംഭവിച്ചുവെന്ന് അറിയില്ല. പ്രോസിക്യൂട്ടറുടെ വീഴ്ചയെന്ന് കരുതുന്നതായും മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കും. മകനു നീതി ലഭിക്കാൻ നിയമ നടപടികളുമായി മുന്നോട്ടുതന്നെ പോകുമെന്നും സുപ്രീംകോടതി വരെ പോകാൻ തയ്യാറാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഇപ്പോൾ ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പുറത്തിറങ്ങിയാൽ സാക്ഷികളെ ഗ്രീഷ്മ സ്വാധീനിച്ചേക്കും. മകനെ നഷ്ടമായതിനു ഒരു വിലയും ഇല്ലാതായെന്നും ഷാരോണിന്റെ മാതാവ് പ്രിയ പറഞ്ഞു.
പാറശ്ശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതി ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ജയിൽമോചിതയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്