വയനാട്: വയനാട് ചുണ്ടേലിലെ വാഹനാപകടത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണവുമായി ഥാർ ജീപ്പ് ഇടിച്ചു മരിച്ച ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു.
നവാസും ജീപ്പ് ഓടിച്ചിരുന്ന സുബില്‍ഷായും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വയനാട് ചുണ്ടേൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിലാണ് ആരോപണം.
അതേസമയം സംഭവത്തിന് പിന്നാലെ സുബില്‍ ഷായുടെ ഹോട്ടൽ ഒരു സംഘം അടിച്ചു തകർത്തു. സുബിൽഷായുടെയും നവാസിന്റെയും കടകൾ അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. സിസിടിവി അടക്കം പരിശോധിച്ചാൽ കൂടുതൽ തെളിവുകൾ ലഭ്യമാകുമെന്നും ബന്ധുക്കൾ പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്