തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവഹികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തു. അമല്‍ചന്ദ്, മിഥുന്‍, വിധു ഉദയന്‍, അലന്‍ എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ഥി മുഹമ്മദ് അനസിന്റെ പരാതിയിലാണ് കേസെടുത്തത്. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടുകയും കളിയാക്കുകയും അസഭ്യം പറയുകയും ചെയ്തു. ചോദിച്ചെത്തിയ സുഹൃത്തിനെയും ഇവര്‍ മര്‍ദിച്ചുവെന്നും വിദ്യാര്‍ഥി പറഞ്ഞു.
പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് മര്‍ദിക്കുകയായിരിന്നുവെന്നും മുഹമ്മദ് അനസ് പരാതിയില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്