വില്ലുപുരം: പ്രളയബാധിത പ്രദേശമായ വില്ലുപുരം സന്ദർശിക്കാനെത്തിയ മന്ത്രി പൊന്മുടിക്കു നേരെ ചെളിയെറിഞ്ഞു നാട്ടുകാർ. ഇരുവേൽപട്ടിൽ പ്രളയ ദുരിതത്തിൽ സമരം ചെയ്യുന്നവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് ചെളിയെറിഞ്ഞ് ഗ്രാമവാസികൾ പ്രതിഷേധിച്ചത്.
മകനും മുൻ എം.പിയുമായ ഗൗതം സിഗമണിക്കൊപ്പമാണ് പൊന്മുടി സ്ഥലത്തെത്തിയത്. എന്നാൽ മന്ത്രി പുറത്തേക്ക് കാറിൽനിന്നും ഇറങ്ങാൻ തയ്യാറാവാതിരുന്നതോടെ ആണ് രോഷാകുലരായ ജനം പ്രതികരിച്ചത്.
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണുണ്ടാക്കിയ സാഹചര്യത്തിൽ ദുരിതാശ്വാസ സാമഗ്രികൾ നൽകുന്നതിനായാണ് പൊൻമുടിയും മന്ത്രി മതിവേന്തനുമടക്കം ജില്ലാ കലക്ടർക്കൊപ്പം വില്ലുപുരത്ത് എത്തിയത്. ഇരുവേൽപട്ട് മേഖലയിലേക്ക് പോകുമ്പോഴായിരുന്നു ചെളിയേറ്. ഉടനെ പൊലീസ് ഇടപെടുകയും അദ്ദേഹത്തെ കാറിനടുത്ത് എത്തിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്