ഷാഫി പറമ്പിലിന് പെരുമാറ്റച്ചട്ടലംഘന നോട്ടീസ്

APRIL 20, 2024, 9:00 PM

കോഴിക്കോട് : മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ല കലക്ടറുമായ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി.

വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ "ഈദ് വിത്ത് ഷാഫി " എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്.

ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും നോട്ടിസിൽ പറയുന്നുണ്ട്.

vachakam
vachakam
vachakam

ഷാഫി പറമ്പിൽ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു. മൂന്ന് ദിവസത്തിനകം മറുപടി നൽക്കാനാണ് നോട്ടീസിൽ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam