വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലോക സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ റോമിലെത്തിയപ്പോഴായിരുന്നു സന്ദർശനം.
ലോക സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ നവംബർ 27നാണ് സാദിഖലി ശിഹാബ് തങ്ങൾ റോമിലേക്ക് പുറപ്പെട്ടത്. ശിവഗിരി മഠം സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായാണ് സാദിഖലി തങ്ങൾ പങ്കെടുത്തത്.
കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച പുസ്തകം (Islamic Art and Architecture : An Introduction) പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാർപാപ്പക്ക് കൈമാറി.
പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അനർഘമായ നിമിഷങ്ങളായിരുന്നു കൂടിക്കാഴ്ചയെന്നും മനുഷ്യർ ആശയ വ്യത്യാസങ്ങളുടെ പേരിൽ വെവ്വേറേ കളങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിൽ, പാരസ്പര്യത്തിന്റെയും സഹവർത്തത്തിന്റെയും സന്ദേശം പകരുന്ന ഓരോ കൂടിക്കാഴ്ചയും പവിത്രമാണെന്നും തങ്ങൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്