പാലക്കാട്: പാലക്കാട് നാല് വിദ്യാര്‍ത്ഥികളുടെ അപകടത്തിന് കാരണമായ സിമന്റ് ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷി.
ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
പാലക്കാട് അപകടം: പരിക്കേറ്റ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ച നാല് പേരും പെൺകുട്ടികളാണ്. അഞ്ച് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം.
ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തെറ്റായ ദിശയില്‍വന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള മറ്റൊരു ലോറിയില്‍ ഈ ലോറി ഇടിച്ചുവെന്നും തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ലോറി വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്