കൊച്ചി: കൊച്ചി മെട്രോ പേര് മാറ്റാൻ നീക്കമില്ലെന്നും സർക്കാരിന് നൽകിയത് പ്രൊപ്പോസൽ മാത്രമാണെന്നും സർക്കാരിന്റെ തീരുമാനം എന്തായാലും അതിനൊപ്പം ആണെന്നും കെഎംആർഎൽ എംഡി ലോക്‌നാഥ് ബഹ്റ.
കെഎംആർഎൽ ചെയ്യുന്ന പദ്ധതികളെ തീരുമാനം ബാധിക്കില്ലെന്നും മറ്റു കാര്യങ്ങൾ ഭാവിയിൽ ആലോചിക്കാം എന്നും ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.
മെട്രോയുടെ പേര് മാറ്റാനുള്ള ചർച്ച സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയതിൽ കെഎംആർഎല്ലിനോടുള്ള അതൃപ്തി വ്യക്തമാക്കിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
എന്നാൽ പേരുമാറ്റത്തിൽ സർക്കാരിന്റെ തീരുമാനത്തിനൊപ്പമാണെന്ന് ലോക്‌നാഥ് ബഹ്റ പറഞ്ഞു.
കൊച്ചി മെട്രോയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
