ഈ പേടി എന്നുതീരും! വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

MARCH 28, 2024, 11:04 AM

മേപ്പാടി: വന്യജീവി ആക്രമണത്തിൽ ജനങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ ഒരു ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു.മേപ്പാടിക്ക് സമീപം പരപ്പൻ കോളനിയിലാണ് സംഭവം.പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. 

മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിൽ വെച്ചായിരുന്നു സംഭവം.മിനിയും ഭർത്താവ് സുരേഷും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്.ആക്രമണത്തില്‍ സുരേഷിനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടർന്ന് മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. മൃതദേഹം നിലമ്പൂരിലേക്ക് കൊണ്ടുപോയേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

ENGLISH SUMMARY: Elephant attack at Wayanad

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam