തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പോലീസ് മൊഴി എടുത്തയാൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നെടുമങ്ങാട് ഉണ്ടപ്പാറ സ്വദേശി രതീഷ് ആണ് മരിച്ചത്.ബാറിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സമയത്ത് രതീഷും ബാറിൽ ഉണ്ടായിരുന്നു.ഇയാൾ രണ്ടുദിവസമായി മാനസിക സംഘർഷത്തിലായിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
സംഘർഷത്തിനിടെ പൊള്ളലേറ്റ നവാസ് എന്നയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലായിലിരിക്കെ മരിച്ചിരുന്നു. പിന്നാലെ അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അനീഷിനും ജീവൻ നഷ്ടമായിരുന്നു.
ഞായറാഴ്ച രാത്രി 9.30-ന് വെമ്പായം ജങ്ഷനിൽ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിൽവെച്ചായിരുന്നു സംഭവം നടന്നത്.ബാറിലെ എസി മുറിയിൽ സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.
തർക്കത്തിനിടെ പുറത്തുപോയ അനീഷ് പെട്രോളുമായി തിരിച്ചെത്തി മറ്റ് സുഹൃത്തുക്കളുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആക്രമണത്തിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടർന്നതോടെ ഇയാൾക്കും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
