തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന് കെ ഗോപാലകൃഷ്ണനെതിരെ മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കേസെടുക്കാനാകില്ലെന്ന് നാര്‍ക്കോട്ടിക്ക് സെല്ലിന്റെ റിപ്പോര്‍ട്ട്. സുപ്രീം കോടതി വിധികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.
വിഷയത്തില്‍ അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്കിയാല് മാത്രമേ കേസ് നിലനില്‍ക്കൂ.
മറ്റൊരാള്‍ പരാതി നല്കി എന്നത് കൊണ്ട് കേസ് നിലനില്‍ക്കില്ല. അത്തരം പരാതികളില്‍ കേസെടുക്കുന്നതിന് നിയമ തടസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം.
ജില്ലാ ഗവ. പ്ലീഡര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിയമോപദേശം നല്‍കിയത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്കിയ പരാതിയിലാണ് നിയമോപദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്