പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

NOVEMBER 29, 2024, 11:11 PM

കൊച്ചി: സംസ്ഥാന സ‍ർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറിൽ താമസിക്കുന്ന പി ഉണ്ണിയാണ് മരിച്ചത്. 54 വയസായിരുന്നു. 

ട്രാക്കോ കേബിൾ കമ്പനിയിൽ 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു ഉണ്ണിയെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam