ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു ആറു പേരും ആശുപത്രിയിൽ ചികിത്സയിലാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിൽ രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നും ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി വീണ ജോർജ് പ്രതികരിച്ചു.
ഇവർ വെൻ്റിലേറ്ററിൽചികിത്സയിലാണ്. മൂന്നുപേരിൽ ഒരാൾക്ക് ബ്രയിൻ സർജറി ചെയ്തിരുന്നു. ഒരാൾക്ക് മൾട്ടിപ്പിൾ ഫ്രാക്ചറുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്