ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്.
വിദ്യാർത്ഥികൾ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം വാടകക്ക് നൽകാനുള്ള ലെെസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു.
അതേസമയം ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. 2010 രജിസ്ട്രേഷനാണ് വാഹനം. വാഹനത്തിന്റെ പേപ്പറുകളുടെ കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. റെന്റ് എ കാർ അല്ലെങ്കിൽ റെന്റ് എ കാബ് എന്ന തരത്തിലുള്ള ലെെസൻസ് വാഹനത്തിനില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് വാഹനം നൽകിയതെന്ന കാര്യത്തിൽ കാർ ഉടമ വ്യക്തത വരുത്തണം എന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.
അമ്പലപ്പുഴ കക്കാഴം സ്വദേശിയുടെതാണ് കാറ്. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം വിട്ടുനൽകിയതെന്നെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്