പൊലീസിനെ ഭീഷണിപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ് 

DECEMBER 2, 2024, 5:51 PM

 കൽപറ്റ: പൊലീസ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ   യൂത്ത് കോൺഗ്രസ്  നേതാവിനെതിരെ കേസ്. കൽപറ്റ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. 

 കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീർ പള്ളിവയലിനെതിരെ കൽപറ്റ ഇൻസ്പെക്ടർ കെ.ജെ. വിനോയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  

 ശനിയാഴ്ച യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ജഷീർ പള്ളിവയിലിന് ക്രൂരമായി മർദനമേറ്റിരുന്നു.

vachakam
vachakam
vachakam

ഇതിനു പിന്നാലെയാണ്, വിനോയ്‌യുടെ ചിത്രവും ‘ദൈവം ആയുസ്സ് തന്നിട്ടുണ്ടേൽ മോനേ വിനോയ് കെ.ജെ. തന്നെ വിടത്തില്ല’ എന്ന കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ജഷീർ പങ്കുവച്ചത്. തന്നെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവച്ചതെന്ന് പരാതിയിൽ പറയുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam