ന്യൂഡൽഹി: എയർ ഇന്ത്യയെ വിമർശിച്ച് എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെ .
ഒരു മണിക്കൂറില്‍ അധികം സുപ്രിയ യാത്ര ചെയ്ത എഐ 0508 എന്ന വിമാനം വൈകിയിരുന്നു.എയർ ഇന്ത്യ വിമാനം വൈകുന്നത് തുടർക്കഥയാകുന്നുവെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും അവർ എക്‌സില്‍ കുറിച്ചു. വ്യാേമയാന മന്ത്രിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എക്സ് പോസ്റ്റ്.
'പ്രീമിയം നിരക്കില്‍ ഉള്ള ടിക്കറ്റിലാണ് ഞങ്ങള്‍ യാത്ര ചെയ്യുന്നത്, മുതിർന്ന പൗരന്മാരും കുട്ടികളും ഒക്കെ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ട്.
എയർ ഇന്ത്യയുടെ ഈ പ്രവർത്തി കൊണ്ട് അവർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്', വിഷയത്തില്‍ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.
അതേസമയം, എയർ ഇന്ത്യയിലെ യാത്രാ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്ന യുവാവിൻ്റെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബിസിനസ് ക്ലാസിലെ തൻ്റെ ദുസഹമായ യാത്രാനുഭവമാണ് യുവാവ് എക്സില്‍ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്