ന്യൂഡല്‍ഹി: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഉഷ്ണതരംഗ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക ആഹ്വാനം.'സ്വയം ഹൈഡ്രേറ്റഡ് ആയിരിക്കുക, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അവഗണിക്കാതിരിക്കുക' എന്ന സന്ദേശമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.
പരമാവധി വെള്ളം കുടിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് ദീര്‍ഘനേരം ചെലവഴിക്കരുതെന്നും ക്ഷീണം, തലകറക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.അടുത്ത ദിവസങ്ങളിലും സ്ഥിതി ഗുരുതരമായി തുടരാമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
