പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകള്‍; വന്‍ തോതില്‍ വ്യാജ മൊബൈലുകള്‍ നിര്‍മ്മിച്ചിരുന്ന സംഘത്തെ പിടികൂടി ഡല്‍ഹി പൊലീസ്

MAY 11, 2026, 10:17 AM

ന്യൂഡല്‍ഹി: ഓപ്പോ, വണ്‍പ്ലസ്, റിയല്‍മി എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ സ്മാര്‍ട്ട്‌ഫോണുകളും ഇയര്‍ഫോണുകളും നിര്‍മ്മിച്ചിരുന്ന സംഘത്തെ പിടികൂടി ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച്. സംഭവവുമായി ബന്ധപ്പെട്ട് ഭരത് റാം, ഗൗതം കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാക്കിംഗ് സാമഗ്രികള്‍ നല്‍കിയിരുന്ന അമിത് മിശ്രയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

മോത്തി നഗറിലെ ഫാക്ടറിയിലും കരോള്‍ ബാഗിലെ ഗോഡൗണുകളിലും നടത്തിയ മിന്നല്‍ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. വ്യാജ ലേബലുകള്‍ പ്രിന്റ് ചെയ്യുന്ന എട്ട് യന്ത്രങ്ങള്‍, ആയിരക്കണക്കിന് വ്യാജ ഇയര്‍ബഡുകള്‍, അഡാപ്റ്ററുകള്‍, പാക്കിംഗ് ബോക്‌സുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തി ഇവ വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയില്‍ നിന്ന് ബ്രാന്‍ഡില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത ശേഷം, പ്രമുഖ കമ്പനികളുടെ ലേബലുകളും പാക്കിങും നല്‍കി വിപണിയില്‍ എത്തിക്കുകയായിരുന്നു ഇവരുടെ രീതി. 'ഡ്യൂട്ടി ഫ്രീ' ഉല്‍പ്പന്നങ്ങളാണെന്ന് വിശ്വസിപ്പിച്ചാണ് ഇവ വിറ്റഴിച്ചിരുന്നത്.

തട്ടിപ്പില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവ:

വില പരിശോധിക്കുക: വിപണി വിലയേക്കാള്‍ വളരെയധികം കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വ്യാജമാകാന്‍ സാധ്യതയുണ്ട്.

അംഗീകൃത സ്റ്റോറുകള്‍: ഔദ്യോഗിക ബ്രാന്‍ഡ് സ്റ്റോറുകളില്‍ നിന്നോ വിശ്വസനീയമായ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നോ മാത്രം ഉല്‍പ്പന്നങ്ങള്‍ വാങ്ങുക.

പാക്കിംഗ് ഗുണനിലവാരം:
പാക്കിംഗിലെ അക്ഷരത്തെറ്റുകള്‍, മങ്ങിയ ലോഗോ, മോശം പ്രിന്റിംഗ് എന്നിവ പരിശോധിക്കുക.

IMEI/സീരിയല്‍ നമ്പര്‍: ഉല്‍പ്പന്നം വാങ്ങുന്നതിന് മുന്‍പ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി IMEI അല്ലെങ്കില്‍ സീരിയല്‍ നമ്പര്‍ ഒത്തുനോക്കി ഒറിജിനല്‍ ആണെന്ന് ഉറപ്പുവരുത്തുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam