ദില്ലി: പാർലമെന്റിലും പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.
മോദി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായേക്കും.
പരീക്ഷാ ക്രമക്കേടുകളിലും പൊലീസ് അതിക്രമത്തിലും സഭ പ്രക്ഷുബ്ധമാക്കാനാണ് നീക്കം.
അതേസമയം, പുതിയ സമര തന്ത്രങ്ങൾ ആലോചിക്കുകയാണ് സിജെപി.
നീറ്റ് ചോർച്ചയെക്കുറിച്ചുള്ള ചർച്ച ഇന്നത്തെ പാർലമെൻ്റ് അജണ്ടയിൽ ഉൾപ്പെടുത്താതെ സർക്കാർ. ചർച്ച നടത്താമെന്ന് ഇന്നലെ സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു. ധർമ്മേന്ദ്ര പ്രധാൻ്റെ രാജിക്കായുള്ള ആവശ്യം രാഷ്ട്രീയമെന്ന് സർക്കാർ ആരോപിക്കുന്നു. ഇത് അംഗീകരിക്കില്ലെന്ന് നിലപാടിലാണ് ബിജെപി നേതൃത്വം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
