തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ്;  ടിവികെ മുന്നിൽ

OCTOBER 9, 2026, 12:42 AM

ചെന്നൈ: വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് വിവിധ മുന്നണികൾ. 

തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും ടിവികെയാണ് മുന്നിട്ട് നിൽക്കുന്നത്. പശ്ചിമബംഗാളിലെ റെജിനഗറിലും നന്ദിഗ്രാമിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.

 രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തപാൽ വോട്ടുകൾക്ക് പിന്നാലെ ഇവിഎമ്മുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങിയിട്ടുണ്ട്.   

vachakam
vachakam
vachakam

പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിക്കും തൃണമൂലിനും ഒരുപോലെ നിർണായകമാണ്. റെജിനഗറിലെയും നന്ദിഗ്രാമിലെയും വോട്ടെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്നും വീണ്ടും വോട്ടെടുപ്പ് വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.  

 പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസും അസ്സമിലെ നഗോൺ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ദേവാശിഷ് ശർമയും മുന്നിട്ടുനിൽക്കുന്നു. പശ്ചിമബംഗാളിൽ റെജിനഗർ, നന്ദിഗ്രാം സീറ്റിലേക്കും, തമിഴ്‌നാട്ടിൽ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിൽ തട്ടഞ്ചാവടി, എന്നീ നിയമസഭ മണ്ഡലങ്ങളിലെയും അസമിലെ നഗോൺ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam