കീവ്: ഉക്രെയ്നിലെ മുൻ ഊർജ്ജ മന്ത്രി ജർമ്മൻ ഗാലുഷെങ്കോ അറസ്റ്റിൽ. രാജ്യം വിടാൻ ശ്രമിക്കവെ അതിർത്തിയിൽ വെച്ചാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ അന്വേഷണ സംഘമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഊർജ്ജ മേഖലയിലെ വൻ അഴിമതിയുമായി ബന്ധപ്പെട്ട മിദാസ് (Midas) കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം വലിയ അഴിമതി ആരോപണങ്ങളെത്തുടർന്ന് മന്ത്രിസ്ഥാനം ഒഴിഞ്ഞ ഗാലുഷെങ്കോ, ആരോപണങ്ങൾ നേരത്തെ നിഷേധിച്ചിരുന്നു.
രാജ്യത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വെച്ചാണ് ഡിറ്റക്ടീവുകൾ അദ്ദേഹത്തെ പിടികൂടിയതെന്ന് നാഷണൽ ആന്റി-കറപ്ഷൻ ബ്യൂറോ ഓഫ് ഉക്രെയ്ൻ (NABU) അറിയിച്ചു.
തുടർനടപടികൾക്കായി അദ്ദേഹത്തെ കീവിലേക്ക് മാറ്റിയിട്ടുണ്ട്. ഔദ്യോഗിക പ്രസ്താവനയിൽ പേര് പരാമർശിച്ചിട്ടില്ലെങ്കിലും, അറസ്റ്റിലായ മുൻ മന്ത്രി ഗാലുഷെങ്കോ തന്നെയാണെന്ന് ഉക്രേനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ഊർജ്ജ മേഖലയിൽ അമിതവിലയുള്ള കരാറുകളും നിയമവിരുദ്ധമായ ഇടപാടുകളും വഴി ഏകദേശം 100 ദശലക്ഷം ഡോളർ (ഏകദേശം 830 കോടി രൂപയിലേറെ) തട്ടിയെടുത്തുവെന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കൊല്ലപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഖമേനിയെ അടക്കം ചെയ്യാൻ ഭയന്ന് ഇറാൻ; പിന്നിൽ ഇസ്രായേൽ
റഷ്യൻ എണ്ണ വിപണി തകർത്ത് ഉക്രെയ്ൻ ഡ്രോണുകൾ; 40% കയറ്റുമതി നിലച്ചു; ദിനംപ്രതി
ഗുഹകളിൽ ഒളിപ്പിച്ച 'കൊതുക് പട'; ഹോർമുസ് കടലിടുക്കിനെ വിറപ്പിക്കാൻ ഇറാന്റെ ചെറിയ ബോട്ടുകൾ;
യുദ്ധത്തിനും അടിച്ചമർത്തലുകൾക്കും പിന്നാലെ ഇറാനിൽ ആശങ്ക വർദ്ധിക്കുന്നു; ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ കടുക്കുമെന്ന് ഭീതി