മിഡിൽ ഈസ്റ്റ് സംഘർഷം: റഷ്യ-ഉക്രെയ്ൻ സമാധാന ചർച്ചകൾ മാറ്റിവെച്ചു

MARCH 5, 2026, 3:54 AM

മിഡിൽ ഈസ്റ്റിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ, ഈ ആഴ്ച നടക്കേണ്ടിയിരുന്ന റഷ്യ-ഉക്രെയ്ൻ സമാധാന ചർച്ചകൾ മാറ്റിവെച്ചതായി ഉക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു.

അമേരിക്കയുടെ മധ്യസ്ഥതയിൽ മാർച്ച് 5 മുതൽ 9 വരെയുള്ള തീയതികളിൽ നടക്കേണ്ടിയിരുന്ന ത്രികക്ഷി ചർച്ചകളാണ് ലോകസാഹചര്യം കണക്കിലെടുത്ത് മാറ്റിയത്. ചർച്ചകളുടെ വേദിയും സമയവും മാറ്റുന്നതിനെക്കുറിച്ച് ഉക്രെയ്ൻ അമേരിക്കയുമായി സംസാരിച്ചുവരികയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

അതേസമയം, ഇറാന്റെ ഷാഹേദ്  ഡ്രോണുകളെ പ്രതിരോധിക്കുന്നതിൽ ഉക്രെയ്നിന്റെ വൈദഗ്ധ്യം തേടുകയാണ് അമേരിക്കയും മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികളും. കഴിഞ്ഞ നാല് വർഷത്തിനിടെ പതിനായിരക്കണക്കിന് ഇറാൻ നിർമ്മിത ഷാഹേദ് ഡ്രോണുകളാണ് റഷ്യ ഉക്രെയ്നിന് നേരെ പ്രയോഗിച്ചത്.

vachakam
vachakam
vachakam

ഇവയെ വിജയകരമായി പ്രതിരോധിച്ച ഉക്രെയ്നിന്റെ അനുഭവം നിലവിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ നേരിടുന്ന അമേരിക്കയ്ക്കും ഇസ്രായേലിനും നിർണ്ണായകമാകും. സംയുക്ത അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ ഇപ്പോൾ ഇതേ തരം ഡ്രോണുകളാണ് ഉപയോഗിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam