ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ പാകിസ്താനിൽ വൻ സംഘർഷവും സൈബർ ആക്രമണവും. ജിയോ ന്യൂസ്, എആർവൈ ന്യൂസ്, സാമ ടിവി തുടങ്ങിയ പ്രമുഖ ചാനലുകളുടെ സംപ്രേക്ഷണം ഹാക്ക് ചെയ്യപ്പെടുകയും പാക് സൈന്യത്തിനെതിരായ സന്ദേശങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
രാജ്യത്തെ സൈനിക ഭരണകൂടത്തിനെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണ് ഹാക്കർമാർ സംപ്രേക്ഷണം ചെയ്തത്. ഇസ്രായേൽ ചാരസംഘടനയായ മൊസാദിനെ അനുകൂലിക്കുന്ന സന്ദേശങ്ങളും ഇതിനൊപ്പമുണ്ടായിരുന്നു.
പാക് ഉപഗ്രഹമായ പാക്സാറ്റ് (PAKSAT) വഴിയുള്ള സംപ്രേക്ഷണത്തിലാണ് തടസ്സമുണ്ടായതെന്നും ചാനലുകൾക്ക് ഈ സന്ദേശങ്ങളുമായി ബന്ധമില്ലെന്നും ജിയോ ന്യൂസ് മാനേജ്‌മെന്റ് അറിയിച്ചു.
അതേസമയം, ഖമേനിയുടെ വധത്തിൽ പ്രതിഷേധിച്ച് പാകിസ്താനിലുടനീളം നടന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ 22-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കയറാൻ ശ്രമിച്ചത് വൻ സംഘർഷത്തിന് കാരണമായി.
ഇവിടെയുണ്ടായ വെടിവയ്പ്പിലും ലാത്തിച്ചാർജിലും 10 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ മേഖലയായ ഗിൽഗിത്-ബാൾട്ടിസ്ഥാനിലും പ്രക്ഷോഭം രൂക്ഷമാണ്. ഇവിടെ ഐക്യരാഷ്ട്രസഭയുടെ ഓഫീസുകൾ പ്രതിഷേധക്കാർ തീയിട്ടു. ഈ മേഖലയിൽ ഉണ്ടായ സംഘർഷങ്ങളിൽ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ അമേരിക്ക വിട്ടുനൽകുന്നു; സമാധാന ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവ്
ഖത്തറിലെ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കത്തിയമർന്ന് റാസ്
ഇറാൻ പരമോന്നത നേതാവ് മോജ്താബ ഖമേനിയുടെ മുഖത്തിന് ഗുരുതര പരിക്ക്; വൈമാരിക ആക്രമണത്തിൽ
ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ 20 ലക്ഷം ഡോളർ; ഹോർമുസ് കടലിടുക്കിൽ വൻ പിടിച്ചുപറി