മിഡിൽ ഈസ്റ്റിലെ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇറാനിലേക്ക് പോകുന്നതിന് സ്വന്തം പൗരന്മാർക്ക് ദക്ഷിണ കൊറിയ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. വൈകിട്ട് 6 മണി മുതലാണ് ഏറ്റവും ഉയർന്ന യാത്രാ നിയന്ത്രണമായ ട്രാവൽ അലർട്ട് ലെവൽ 4 നിലവിൽ വന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളായതിനാലാണ് ഈ അടിയന്തര നടപടിയെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ അത് റദ്ദാക്കണമെന്നും നിലവിൽ അവിടെയുള്ളവർ എത്രയും വേഗം രാജ്യം വിടണമെന്നും സർക്കാർ കർശന നിർദ്ദേശം നൽകി.പ്രത്യേക അനുമതിയില്ലാതെ ഇറാൻ സന്ദർശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്നവർ പാസ്‌പോർട്ട് നിയമപ്രകാരം ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.
കഴിഞ്ഞ വർഷം ജൂൺ മുതൽ ഇറാൻ ലെവൽ 3 നിയന്ത്രണത്തിലായിരുന്നു. എന്നാൽ യുദ്ധം രൂക്ഷമായതോടെയാണ് ഇത് സമ്പൂർണ്ണ നിരോധനമായി മാറ്റിയത്. മിസൈൽ ആക്രമണങ്ങൾ വിമാനങ്ങൾക്ക് ഭീഷണിയായതോടെ മിഡിൽ ഈസ്റ്റിലെ ഭൂരിഭാഗം വ്യോമപാതകളും അടച്ചുപൂട്ടിയിരിക്കുകയാണ്.
ഇത് കാരണം പതിനായിരക്കണക്കിന് വിദേശ പൗരന്മാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ദക്ഷിണ കൊറിയൻ പൗരന്മാരും ഇത്തരത്തിൽ പ്രതിസന്ധിയിലാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം ആഗോള വിപണിയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. എണ്ണയുടെയും സ്വർണ്ണത്തിന്റെയും വില ഉയരുന്നതിനിടെയാണ് ദക്ഷിണ കൊറിയയുടെ ഈ നിർണ്ണായക നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദിവസം 435 ദശലക്ഷം ഡോളർ നഷ്ടം; അമേരിക്കൻ ഉപരോധം ഇറാൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നു
സമാധാന ചർച്ചകൾക്ക് തടസ്സമാകേണ്ട; ഹോർമുസ് കടലിടുക്കിലെ കപ്പൽ നീക്കം താൽക്കാലികമായി നിർത്താൻ ഇറാൻ
റഷ്യയ്ക്കെതിരെ പൊരുതാൻ ജർമ്മനിയുടെ കൂറ്റൻ സഹായം; ഡ്രോണുകൾക്കായി യുക്രെയ്നുമായി പ്രതിരോധ കരാർ ഒപ്പിട്ടു
ഇറാൻ യുദ്ധം വിമാന ഇന്ധനത്തിന് ക്ഷാമമുണ്ടാക്കുന്നു; അടിയന്തര ഇടപെടലിന് ആവശ്യപ്പെട്ട് യൂറോപ്യൻ വിമാനക്കമ്പനികൾ