ഇറാൻ യുദ്ധം എണ്ണവിപണിയെ ഉലയ്ക്കുന്നു; വില 100 ഡോളറിലേക്ക് കുതിക്കാൻ സാധ്യതയെന്ന് വിദഗ്ധർ

MARCH 1, 2026, 8:06 AM

ലണ്ടൻ: ആഗോള എണ്ണവിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി ഇറാൻ-ഇസ്രായേൽ യുദ്ധം. ഞായറാഴ്ച അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 10% വർധിച്ച് ബാരലിന് 80 ഡോളറിലെത്തി.

വരും ദിവസങ്ങളിൽ വില 100 ഡോളർ കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യയിലെ പുതിയ യുദ്ധസാഹചര്യം ഇന്ധനവിലയിൽ വൻ വർധനവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ലോകത്തെ മൊത്തം എണ്ണനീക്കത്തിന്റെ 20 ശതമാനത്തിലധികം നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് വിപണിയെ പിടിച്ചുലച്ചത്. ഇതേത്തുടർന്ന് പ്രമുഖ എണ്ണക്കമ്പനികളും ട്രേഡിംഗ് ഹൗസുകളും ഈ വഴിയിലുള്ള ഇന്ധനക്കപ്പലുകളുടെ നീക്കം നിർത്തിവെച്ചു. ഈ തടസ്സം തുടർന്നാൽ പ്രതിദിനം 80 ലക്ഷം മുതൽ ഒരു കോടി ബാരൽ വരെ എണ്ണയുടെ കുറവുണ്ടാകുമെന്ന് എനർജി ഇക്കണോമിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

എണ്ണയുൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഞായറാഴ്ച തീരുമാനിച്ചു. ഏപ്രിൽ മുതൽ പ്രതിദിനം 2,06,000 ബാരൽ അധികമായി ഉൽപ്പാദിപ്പിക്കാനാണ് തീരുമാനം. എങ്കിലും ആഗോള ആവശ്യത്തിന്റെ 0.2% മാത്രമായ ഈ വർധനവ് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ.

ഇറാൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ എണ്ണ ശേഖരവും ബദൽ ഷിപ്പിംഗ് മാർഗ്ഗങ്ങളും വിലയിരുത്താൻ ആരംഭിച്ചു. വിതരണ ശൃംഖല തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ശുദ്ധീകരണ ശാലകൾക്ക്  ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam