ഇറാനിൽ വൻ ദുരന്തം: ഇസ്രായേൽ മിസൈൽ സ്‌കൂളിൽ പതിച്ചു; 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു

FEBRUARY 28, 2026, 7:43 AM

ടെഹ്‌റാൻ: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത വ്യോമാക്രമണം അതിരൂക്ഷമാകുന്നു. തെക്കൻ ഇറാാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഒരു പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ശനിയാഴ്ച ഉണ്ടായ മിസൈലാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കൊച്ചു കുട്ടികളാണെന്നാണ് റിപ്പോർട്ട്.

മിനാബിലെ സ്‌കൂളിന് പുറമെ, തലസ്ഥാനമായ ടെഹ്‌റാനിന് കിഴക്കുള്ള മറ്റൊരു സ്‌കൂളിലും ആക്രമണം നടന്നു. ഇവിടെ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി മെഹർ  വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സൈനിക കേന്ദ്രങ്ങൾ മാത്രമാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും വാദം ഇതോടെ പൊളിഞ്ഞതായി ഇറാൻ ആരോപിച്ചു. സിവിലിയന്മാരെ കൊന്നൊടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.

vachakam
vachakam
vachakam

ഇറാൻ ജനതയ്ക്ക് സഹായം എത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഗ്ദാനം നൽകുന്നതിനിടെയാണ് ഇത്രയും വലിയ സിവിലിയൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മിസൈലുകൾ നഗരമധ്യത്തിൽ പതിച്ചുതുടങ്ങിയതോടെ ടെഹ്‌റാൻ നഗരം കനത്ത പുകപടലങ്ങളാൽ മൂടിയിരിക്കുകയാണ്. നഗരവാസികൾ ജീവരക്ഷാർത്ഥം പലായനം ചെയ്യുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam