യുദ്ധമുണ്ടായാല്‍ എല്ലാവരെയും ദോഷകരമായി ബാധിക്കും; യുഎസുമായി ഒരു സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ്

JANUARY 31, 2026, 7:29 PM

ടെഹ്റാന്‍: അമേരിക്കയുമായി ഒരു സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് വ്യകതമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. വലിയൊരു യുദ്ധമുണ്ടായാല്‍ അത് എല്ലാവരെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഈജിപ്റ്റ് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സിസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പെസെഷ്‌കിയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. അത്തരമൊരു യുദ്ധം ഇറാന്റെയോ അമേരിക്കയുടെയോ മേഖലയുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായിരിക്കില്ലെന്ന് ഉറച്ച ബോധ്യമുണ്ടെന്നും ഇറാന്‍ പ്രസിഡന്റ് സംഭാഷണത്തില്‍ പറഞ്ഞു.

അതേസമയം ഇറാന്‍ തങ്ങളോട് ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന് നമുക്ക് നോക്കാം. തങ്ങളുടെ വലിയ കപ്പല്‍വ്യൂഹം അവിടെയുണ്ടെന്നും ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

ഇറാനും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയും യുഎസിന്റെ യുദ്ധക്കപ്പലുകള്‍ ഇറാന് സമീപം വിന്യസിക്കുകയും ചെയ്ത സാഹചര്യത്തില്‍ മേഖലയില്‍ വലിയ പിരിമുറുക്കം നിലനില്‍ക്കുന്നുണ്ട്. യുഎസിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയില്‍ സൈനിക നടപടികളുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam