ഇറാന്റെ ഭീഷണി നേരിടുന്ന പ്രധാന പാലങ്ങൾ ഇവയാണ്:
കുവൈത്ത്: ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് കടൽപ്പാലം.
സൗദി - ബഹ്റൈൻ: ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ.
യു.എ.ഇ: ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം.
ജോർദാൻ: കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദുൺ പാലം.
അതേസമയം, സംഘർഷം ആഗോളതലത്തിൽ വലിയ നയതന്ത്ര പോരിലേക്കും വഴിമാറിയിരിക്കുകയാണ്. ബഹ്‌റൈനിലും കുവൈറ്റിലും കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമണശ്രമങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. യു.എൻ രക്ഷാസമിതിയിൽ അമേരിക്കയും ഇസ്രയേലും ഒരുപക്ഷത്തും റഷ്യയും ചൈനയും മറുപക്ഷത്തുമായി കടുത്ത വാഗ്വാദങ്ങൾ നടക്കുകയാണ്.
പാശ്ചാത്യ രാജ്യങ്ങളാണ് പശ്ചിമേഷ്യയിൽ അസ്ഥിരാവസ്ഥ ഉണ്ടാക്കുന്നതെന്ന് റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ കുറ്റപ്പെടുത്തി. ഇറാൻ നടത്തുന്ന ഭീഷണികളെ ചൈന അപലപിച്ചപ്പോൾ, ലോക സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് യു.എന്നിലെ അമേരിക്കൻ സ്ഥാനപതി മൈക്ക് വാൾട്‌സ് മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യേശുക്രിസ്തുവുമായി സ്വയം ഉപമിച്ച് ട്രംപ്, ഈസ്റ്റർ വിരുന്നിലെ പരാമർശങ്ങൾ വിവാദത്തിൽ
വൈറ്റ് ഹൗസിൽ വീണ്ടും അഴിച്ചുപണി, കാഷ് പട്ടേലിനും തുളസി ഗാബാർഡിനും കസേര തെറിക്കുമോ?
ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യയിൽ മാത്രം 12,000 പേർക്ക് ജോലി നഷ്ടമായി
വിസ്കോൺസിനിലെ മുസ്ലിം നേതാവിനെ യുഎസ് ഇമിഗ്രേഷൻ വിഭാഗം തടങ്കലിലാക്കി