ട്രംപിനെ വധിക്കാന്‍ പദ്ധതിയില്ല; ആരോപണത്തിന് പിന്നില്‍ നെതന്യാഹുവെന്ന് ഇറാന്‍

AUGUST 27, 2026, 9:08 PM

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും മകന്‍ ബാരന്‍ ട്രംപിനെയും വധിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നുവെന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി ഇറാന്റെ സുരക്ഷാ തലവന്‍ മൊഹ്സെന്‍ റെസായീ. ട്രംപില്‍ ഭയം സൃഷ്ടിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കെട്ടിച്ചമച്ച കഥയാണിതെന്ന് ലെബനനിലെ അല്‍ മനാര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റെസായീ ആരോപിച്ചു.

ഇറാന്‍ ഒരു വധശ്രമത്തിന് തുനിഞ്ഞിറങ്ങിയാല്‍ അതില്‍ നിന്ന് തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് അവകാശപ്പെട്ട റെസായീ, പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം നെതന്യാഹുവിന്റെ നുണപ്രചാരണങ്ങള്‍ മാത്രമാണെന്നും വ്യക്തമാക്കി. തുര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ നിന്നും ചെറിയ സൈനിക വിമാനത്തിലേക്ക് മാറിയതിനെയും റെസായീ പരിഹസിച്ചു. ഇറാന്റെ വധഭീഷണിയുണ്ടെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പില്‍ പരിഭ്രാന്തനായ ട്രംപ്, ഭക്ഷണ ട്രക്കില്‍ ഒളിച്ചിരുന്ന് സാധാരണ തൊഴിലാളിയെപ്പോലെയാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്ന് അദ്ദേഹം പരിഹാസപൂര്‍വം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ വധപ്പട്ടികയില്‍ താനാണ് ഒന്നാമതെന്ന് ട്രംപ് മുന്‍പ് പ്രസ്താവിച്ചിരുന്നു. കൂടാതെ, ട്രംപിനെതിരെ ഇറാന്റെ വധഭീഷണിയുണ്ടെന്ന് കാട്ടി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ ഇസ്രയേല്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam