പാരീസ് : ഫ്രഞ്ച് മദ്യവ്യവസായം 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതികളും ചൈനയുമായുള്ള വ്യാപാര തർക്കങ്ങളും കാരണം ഫ്രഞ്ച് വൈൻ, സ്പിരിറ്റ് കയറ്റുമതി കഴിഞ്ഞ 25 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തി. കയറ്റുമതിയിൽ ഉണ്ടായ ഈ ഇടിവ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് മദ്യവ്യവസായ സംഘടനയായ FEVS അറിയിച്ചു. യൂറോയുടെ മൂല്യം വർദ്ധിച്ചതും ഉൽപ്പന്നങ്ങൾക്ക് വില കൂടാൻ കാരണമായി.
കഴിഞ്ഞ വർഷം ഫ്രഞ്ച് വൈൻ, സ്പിരിറ്റ് കയറ്റുമതിയിൽ 3 ശതമാനത്തിന്റെ ഇടിവുണ്ടായി (16.8 കോടി കേസുകൾ). വരുമാനത്തിലാവട്ടെ 8 ശതമാനത്തിന്റെ കുറവാണുള്ളത് (14.3 ബില്യൺ യൂറോ). കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വരുമാനമാണിത്.
അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 21 ശതമാനം ഇടിവുണ്ടായി. 200 ശതമാനം വരെ നികുതി വർദ്ധിപ്പിക്കുമെന്ന അമേരിക്കയുടെ ഭീഷണി തിരിച്ചടിയായി. ചൈനയിലേക്കുള്ള കയറ്റുമതിയിലും 20 ശതമാനത്തിന്റെ കുറവുണ്ടായി.ഫ്രാൻസിന്റെ അഭിമാനമായ കോഗ്നാക് ബ്രാൻഡുകളുടെ കയറ്റുമതിയിൽ 15 ശതമാനം ഇടിവുണ്ടായി. ഫ്രാൻസും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ തർക്കങ്ങൾ ഈ മേഖലയെ സാരമായി ബാധിച്ചു.
ഫ്രാൻസിന്റെ കയറ്റുമതി മേഖലയിൽ രണ്ടാം സ്ഥാനത്തായിരുന്ന മദ്യവ്യവസായം ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് (വ്യോമയാനം, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്ക് പിന്നിൽ) പിന്തള്ളപ്പെട്ടു.ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിപണിയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നത് മാത്രമാണ് നിലവിൽ ഈ മേഖലയ്ക്ക് നേരിയ ആശ്വാസം നൽകുന്നത്.
ഇന്ത്യയുമായും തെക്കേ അമേരിക്കൻ രാജ്യങ്ങളുമായും യൂറോപ്യൻ യൂണിയൻ നടത്തുന്ന പുതിയ വ്യാപാര കരാറുകൾ ഭാവിയിൽ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി FEVS അധ്യക്ഷൻ ഗബ്രിയേൽ പിക്കാർഡ് പറഞ്ഞു. എങ്കിലും 2026 വർഷവും വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റഷ്യയ്ക്കെതിരെ പൊരുതാൻ ജർമ്മനിയുടെ കൂറ്റൻ സഹായം; ഡ്രോണുകൾക്കായി യുക്രെയ്നുമായി പ്രതിരോധ കരാർ ഒപ്പിട്ടു
ഇറാൻ യുദ്ധം വിമാന ഇന്ധനത്തിന് ക്ഷാമമുണ്ടാക്കുന്നു; അടിയന്തര ഇടപെടലിന് ആവശ്യപ്പെട്ട് യൂറോപ്യൻ വിമാനക്കമ്പനികൾ
സൗദിയുടെ കാവലിന് പാക് പട; ഇറാൻ പ്രകോപനം ശക്തമായതോടെ പ്രതിരോധ കരാർ വിളിച്ച്
മനുഷ്യ സൈനികരല്ല, റോബോട്ടുകൾ; റഷ്യൻ പോസ്റ്റുകൾ പിടിച്ചെടുത്ത് യുക്രെയ്നിന്റെ അത്യാധുനിക സായുധ ഡ്രോണുകൾ