ഇസ്ലാമാബാദിലെ ഷിയ പള്ളിയിൽ സ്ഫോടനം; 31 പേർ കൊല്ലപ്പെട്ടു

FEBRUARY 6, 2026, 6:54 AM

ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു.ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണിലുള്ള തർലായ് ഇമാംബർഗയിലാണ് പൊട്ടിത്തെറി നടന്നത്.   അപകടത്തിൽ 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജില്ല ഭരണകൂട വക്താവ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിന് ശേഷം നടന്നത് ചാവേർ ആക്രമണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.സ്ഫോടനം ഉണ്ടായയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.പരുക്കേറ്റവരെ ഉടൻ തന്നെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (PIMS) പോളിക്ലിനിക്കിലേക്കും ചികിത്സയ്ക്കായി മാറ്റി.

നാട്ടുകാരും ഇരകളുടെ കുടുംബാംഗങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരെ കെട്ടിടാവശിഷ്ടങ്ങളിൽ തിരയുന്ന ഹൃദയഭേദകമായ വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam