ബലൂചിസ്ഥാനില്‍ ബിഎല്‍എ ആക്രമണം: 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

JANUARY 31, 2026, 8:55 AM

ഇസ്ലാമബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ആക്രമണങ്ങളില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രത്യാക്രമണത്തില്‍ 37 ഭീകരരെ വധിച്ചതായി സുരക്ഷാ സേന വ്യക്തമാക്കി. 

അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് പുറമെ പാസ്‌നി, മസ്തൂങ്, നുഷ്‌കി, ഗ്വാദര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ക്വറ്റയില്‍ മാത്രം നാല് പൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായി. സൈനിക താവളങ്ങളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ബിഎല്‍എയുടെ ആക്രമണം.

പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ 'ഓപ്പറേഷന്‍ ഹെറോഫ്' ആരംഭിച്ചതായി ബിഎല്‍എ നേതൃത്വം അറിയിച്ചു. എന്നാല്‍ ഭീകരരുടെ പദ്ധതികള്‍ തകര്‍ത്തതായി പാക്ക് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പ്രവിശ്യയിലുടനീളം സുരക്ഷ കര്‍ശനമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam