സീറോ മലബാർ മിസ്സിസ്സാഗ രൂപതയിലെ ആദ്യ തീർത്ഥാടന കേന്ദ്രമായ മാർ തോമ്മാ ശ്ലീഹായുടെ മദ്ധ്യസ്ഥതയിലുള്ള സ്‌കോർബോറോ സെന്റ് തോമസ് ഫൊറോന ദൈവാലയത്തിലെ തിരുനാൾ തിരുകർമ്മങ്ങൾ ജൂൺ 25 മുതൽ ജൂലായ് 5 വരെ ആഘോഷ പൂർവ്വം നടത്തുന്നു.
ഈ അവസരത്തിൽ വിശുദ്ധരുടെ മദ്ധ്യസ്ഥതയിൽ ലഭിച്ച ദൈവാനുഗ്രഹങ്ങൾക്കു നന്ദി പറയുകയും കൂടുതൽ ദൈവാനുഗ്രഹങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും നേർച്ച കാഴ്ചകൾ സമർപ്പിച്ച് ദൈവാനുഗ്രഹം പ്രാപിക്കാനും കഴിയും.
ജൂൺ 25 മുതൽ ജൂലൈ 3,4,5 തീയതികളിലെ പ്രധാന തിരുനാൾ ആഘോഷങ്ങൾ നടക്കുന്നതെന്ന് വികാരി ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ, സഹ വികാരി ഫാ. ഫ്രാൻസിസ് അക്കരപ്പറിയേക്കൽ, ട്രസ്റ്റി ജോൺ ചെന്നോത്ത്, സജി തോമസ് എന്നിവർ പറഞ്ഞു.
ജൂൺ 27 ശനിയാഴ്ച രാവിലെ 8.30ന് Holy Rosary, 9ന് ഹോളി കുർബാനയും നോവനയും റവ. ഫാ. ഹാരോൾഡ് അമ്പാട്ടുപടവിൽ (ചാൻസലറും വികാരി ബാരിയും) സെന്റ് യൂപ്രാസിയ & സെന്റ് മേരി കുടുംബ യൂണിറ്റുകളുടെ വക.
ജൂൺ 28 ഞായറാഴ്ച രാവിലെ 7.30ന് ഫാ. ഫ്രാൻസിസ് അക്കരപട്ടിയ്ക്കൽ, 9.30 റവ. ജോജോ ചങ്ങനാംതുണ്ടത്തിൽ 10.45, വൈകിട്ട് 5, 8 മണിക്ക് ഹോളി കുർബാന.
ജൂൺ 29 തിങ്കളാഴ്ച രാവിലെ 6.30ന് ഹോളി റോസറി, വൈകിട്ട് 7 ന് ഹോളി കുർബാനയും നൊവേനയും ഫാ. അജി ദേവസ്സിയ കുഴിയാനിമറ്റത്തിൽ (വികാരി ഓശാവ) സെന്റ് ത്രേസ്യ & സെന്റ് ഫ്രാൻസിസ് സേവ്യർ ഫാമിലി യൂണിറ്റ് വക.
ജൂൺ 30 ചൊവ്വാഴ്ച രാവിലെ 6.30ന് ഹോളി റോസറി, വൈകിട്ട് 7ന് ഹോളി കുർബാനയും നൊവേനയും റവ. ഫാ. ജനിൽ ജോസഫ് ചക്കിയത്ത് (വൈസ് റെക്ടർ, സെന്റ് അഗസ്റ്റിൻസ് സെമിനാരി, ടൊറന്റോ) സെന്റ് വെറോണിക്കാ ഫാമിലി യൂണിറ്റ് വക.
ജൂലായ് 1 ബുധനാഴ്ച രാവിലെ 6.30ന് ഹോളി റോസറി, വൈകിട്ട് 7ന് ഹോളി കുർബാനയും നൊവേനയും റവ. ഫാ. റെജി മേലെടത്ത് (വികാരി ക്‌നാനായ ചർച്ച്, ടൊറന്റോ), സെന്റ് മതർ തെരേസ ഓഫ് കൽക്കട്ട ഫാമിലി യൂണിറ്റ് വക.
ജൂലായ് 2 വ്യാഴാഴ്ച രാവിലെ 6.30ന് ഹോളി റോസറി, വൈകിട്ട് 7ന് ഹോളി കുർബാനയും നൊവേനയും അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് (തൃശൂർ ആർച്ച് ബിഷപ്പ് ആർക്കിപാർക്കി), റവ. ബൈജു ചാക്കേരി, റവ. സാജൻ പിണ്ഡ്യൻ, സെന്റ് ജോസഫ് & സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫാമലി യൂണിറ്റ് വക.
തിരുനാൾ ദിനമായ ജൂലായ് 3 വെള്ളിയാഴ്ച രാവിലെ വൈകിട്ട് 4.45ന് ഹോളി റോസറി, 5.15ന് ഫ്‌ളാഗ് ഹോസ്റ്റിംഗ്: പ്രെസുദേന്തി വാഴച്ച, 5.45ന് ഹോളി കൂർബാനയും നോവനയും ജോസ് കല്ലുവേലിൽ (ബിഷപ്പ്, എപ്പാർക്കി ഓഫ് മിസിസാഗ), റവ. ജേജോ ചങ്ങൻമതുടത്തിൽ, റവ. ഫ്രാൻസിസ് അക്കരപട്ടിയാക്കൽ, 7.30 ന് സ്‌നേഹവിരുന്നു, 7.30ന് കലാപരിപാടികൾ, മതബോധന വിദ്യാർത്ഥികൾ.
തിരുനാൾ ദിനമായ ജൂലായ് 4 ശനിയാഴ്ച വൈകിട്ട് 3ന് നേർച്ചകാഴ്ച്ചകൾ, അടിമ, കഴുന്ന്, 4.30ന് ഹോളി റോസറി, 5ന് ഹോളി കുർബാനയും നൊവേനയും റവ. ഫാ. അഗസ്റ്റിൻ കല്ലുംകത്തറയിൽ (പ്രോട്ടോസിനെല്ലസ് ആൻഡ് വികാരി കത്തീഡ്രൽ), 6.30ന് സ്‌നേഹവിരുന്നു, 7ന് കേരള ഫ്യൂഷൻ ഡാൻസ്, 7.30ന് മുതിർന്നവരുടെ കലാപരിപാടികൾ, 9.30ന് കരിമരുന്ന് പ്രയോഗം.
തിരുനാളിന്റെ അവസാന ദിവസമായ ജൂലായ് 5 ഞായറാഴ്ച രാവിലെ 9ന് ഹോളി കുർബാന, വൈകിട്ട് 3ന് നേർച്ചകാഴ്ച്ചകൾ, അടിമ, കഴുന്ന്, 4ന് ഹോളി റോസറി, 4.30ന് റാസ കുർബാന (ഹിസ് ഗ്രേസ് മാർ ജോർജ് ഞരളക്കാട്ട് (ആർച്ച് ബിഷപ്പ് എമിരിറ്റസ്, ആർക്കിപാർക്കി, തലശ്ശേരി), റവ. ഫാ. ഷജോ കാരിക്കൽ, റവ. ഫാ. ജസ്റ്റിൻ ഔസേഫ് രണ്ടുപറപുത്തൻപറമ്പിൽ, 7ന് ആഷോഷമായ ഘോഷയാത്ര, 8.30ന് സ്‌നേഹ വിരുന്ന്, 9.30ന് ലൈറ്റ് & സൗണ്ട് ഷോ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
