കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ നിയമം; 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ കാനഡ

JUNE 10, 2026, 10:08 PM

ഒട്ടാവ: കൗമാരക്കാരുടെ മാനസികാരോഗ്യവും ഡിജിറ്റൽ സുരക്ഷയും മുൻനിർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി കനേഡിയൻ സർക്കാർ. 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിക്കുന്നത് തടയാൻ കമ്പനികൾക്ക് നിയമപരമായ ബാധ്യത നൽകുന്ന പുതിയ ബിൽ ഫെഡറൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. 'സേഫ് സോഷ്യൽ മീഡിയ ആക്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുകൾക്കും കർശന നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്.

മാതാപിതാക്കളും കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകളും ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യ പരിഗണിച്ചാണ് സർക്കാർ ഈ നിർണായക നീക്കം നടത്തിയത്. ഫേസ്ബുക്ക്, എക്‌സ്, ലൈവ് സ്ട്രീമിങ് സൈറ്റുകൾ, അശ്ലീല ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന അഡൽറ്റ് വെബ്‌സൈറ്റുകൾ എന്നിവയ്ക്കാണ് ഈ നിയന്ത്രണം ബാധകം. എന്നാൽ ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ശക്തമായ മുൻകരുതലുകൾ എടുത്തിട്ടുള്ള കമ്പനികൾക്ക് ഭാവിയിൽ ഈ നിരോധനത്തിൽ നിന്ന് ഇളവ് തേടാം. എന്നാൽ അശ്ലീല ഉള്ളടക്കങ്ങൾ നൽകുന്ന സൈറ്റുകൾക്ക് ഇത്തരം യാതൊരു ഇളവുകളും ലഭിക്കില്ല.

ഉപയോക്താക്കൾക്ക് 16 വയസ്സിൽ താഴെയല്ല എന്ന് ഉറപ്പുവരുത്താൻ കമ്പനികൾ ഫലപ്രദമായ പ്രായപരിശോധനാ രീതികൾ ഉപയോഗിക്കണം. എന്നാൽ ഇതിനായി ഏത് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ബില്ലിൽ കൃത്യമായി പറയുന്നില്ല. പുതിയ ബില്ലിൽ ചാറ്റ്‌ബോട്ടുകൾക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, അവ ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന നിബന്ധന മുന്നോട്ട് വെക്കുന്നുണ്ട്. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ ചാറ്റ്‌ബോട്ട് നിർമ്മാതാക്കൾ ബാധ്യസ്ഥരാണ്.

vachakam
vachakam
vachakam

ഏതെങ്കിലും ഉപയോക്താവ് സ്വയം ഉപദ്രവിക്കാനോ മറ്റുള്ളവരെ അക്രമിക്കാനോ ഉള്ള താല്പര്യം ചാറ്റ്‌ബോട്ടുമായി പങ്കുവെച്ചാൽ ഉടൻ തന്നെ കമ്പനികൾ അടിയന്തര ഇടപെടൽ നടത്തണം. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിൽ നിന്നും എഐ ചാറ്റ്‌ബോട്ടുകളെ നിയമപരമായി വിലക്കിയിട്ടുണ്ട്. ഈ നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സ്വതന്ത്ര ഡിജിറ്റൽ സേഫ്റ്റി കമ്മീഷൻ രൂപീകരിക്കും. കമ്മീഷൻ നിലവിൽ വരുന്നതിന് മുൻപ് തന്നെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ (ഉദാഹരണത്തിന് എക്‌സ്) ഈ നിരോധനം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

എല്ലാ സോഷ്യൽ മീഡിയ കമ്പനികളും തങ്ങളുടെ ഡിജിറ്റൽ സുരക്ഷാ പ്ലാൻ ഈ കമ്മീഷന് മുൻപാകെ സമർപ്പിക്കേണ്ടതുണ്ട്. ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാനും നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാനും ഈ കമ്മീഷന് പൂർണ്ണ അധികാരമുണ്ടായിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam