ടൊറന്റോ: വ്യാപാര തര്‍ക്കങ്ങളെ തുടര്‍ന്ന് അമേരിക്കന്‍ യാത്രകളില്‍ നിന്ന് കനേഡിയന്‍മാര്‍ വിട്ടുനിന്ന പതിനാറു മാസങ്ങള്‍ക്ക് ശേഷം, ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രകളില്‍ നേരിയ പുരോഗതി. കനേഡിയന്‍ നിവാസികള്‍ യു.എസിലേക്ക് നടത്തുന്ന യാത്രകളില്‍ ജൂണ്‍ മാസത്തില്‍ 3.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
തുടര്‍ച്ചയായ മൂന്നാം മാസമാണ് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത്. ഏപ്രിലില്‍ 1.4 ശതമാനവും മേയില്‍ 9.5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ജൂണില്‍ റോഡ് മാര്‍ഗമുള്ള യാത്രകളിലാണ് പ്രധാനമായും വര്‍ധനവുണ്ടായത് വാഹനം മുഖേന തിരിച്ചെത്തിയ കനേഡിയന്‍ യാത്രക്കാരുടെ എണ്ണം 5.2 ശതമാനം കൂടി. എന്നാല്‍ വിമാനമാര്‍ഗമുള്ള യാത്രകളില്‍ 3.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
അമേരിക്കന്‍ ടൂറിസം മേഖലയ്ക്ക് ഈ മൂന്ന് മാസത്തെ കണക്കുകള്‍ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, പ്രതിസന്ധി പൂര്‍ണ്ണമായി ഒഴിവായിട്ടില്ല. ട്രേഡ് വാര്‍ ആശങ്കകളും ഭീഷണികളും ഉയര്‍ന്നു വന്ന 2024 ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, നിലവിലെ യാത്രാ നിരക്ക് ഇപ്പോഴും 28.7 ശതമാനം താഴെയാണ്.
കനേഡിയന്‍ ജനത അമേരിക്കയോടുള്ള നിലപാടില്‍ വലിയ മാറ്റം വരുത്തിയതായി ഇതിനെ കാണാന്‍ കഴിയില്ലെന്ന് ടൊറന്റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. വെയ്ന്‍ സ്മിത്ത് അഭിപ്രായപ്പെട്ടു. ഇതൊരു തിരിച്ചുവരവിനേക്കാള്‍, നിലവിലെ കുറഞ്ഞ യാത്രാ നിരക്കിന്റെ തുടര്‍ച്ച മാത്രമായി കാണാമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
