ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാകുമോ?

MARCH 6, 2024, 10:02 AM

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം 150 നാളുകള്‍ പിന്നിടുമ്പോള്‍ അടിയന്തര താല്‍ക്കാലിക വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. ഗാസയില്‍സഹായം എത്തിക്കാന്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുള്ള ഏകോപനത്തിന് മുന്നിട്ടിറങ്ങുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.

ഉപാധികള്‍ക്ക് വിധേയമായുള്ള വെടിനിര്‍ത്തലിന് ഒരുക്കമാണെന്ന് ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. 150 നാള്‍ നീണ്ട യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,500 കടന്നിരിക്കെ, ഗാസയിലെ സ്ഥിതി ഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. പട്ടിണി മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് യു.എന്‍ മുന്നറിയിപ്പ്. വടക്കന്‍ ഗാസയിലേയ്ക്ക് ഭക്ഷണ സഹായം ഉറപ്പാക്കാന്‍ ഇസ്രായേല്‍ വിസമ്മതിക്കെ, ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അതിജീവനം അസാധ്യമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഒട്ടും വൈകരുതെന്നാണ് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും ആവശ്യപ്പെട്ടിരിക്കുന്നത്. കടല്‍ മാര്‍ഗം ഗാസയിലേയ്ക്ക് കൂടുതല്‍ സഹായം ഉറപ്പാക്കാന്‍ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.

ഗാസയില്‍ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങളില്‍ കെയ്റോയില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇസ്രായേല്‍. ബന്ദികളുടെ വിശദമായ പട്ടിക, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കുറിച്ചുള്ള വിവരങ്ങള്‍, ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രായേല്‍ ജയിലില്‍ നിന്ന് വിട്ടയക്കേണ്ട പാലസ്തീനികളുടെ എണ്ണം എന്നീ കാര്യങ്ങളില്‍ ഹമാസ് നയം വ്യക്തമാക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യം.

എന്നാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാതെ ബന്ദികളെ കുറിച്ചു പൂര്‍ണ വിവരങ്ങള്‍ അറിയുക എളുപ്പമല്ലെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ആറാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ഭരണകൂടം അംഗീകരിച്ചുവെന്നാണ് അമേരിക്ക നല്‍കുന്ന സൂചന.

അതേസമയം യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ കരട് പ്രമേയത്തിലെ വാചകം പരിഷ്‌കരിച്ചിരിക്കുകയാണ് യുഎസ്. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനൊപ്പം ഗാസയില്‍ ആറാഴ്ചത്തേക്ക് 'ഉടന്‍ വെടിനിര്‍ത്തല്‍' പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതിയുടെ കരട് പ്രമേയത്തിലെ വാചകമാണ് പരിഷ്‌കരിച്ചത്. അടിയന്തര വെടിനിര്‍ത്തലിനായിരുന്നു യുഎസ് ആഹ്വാനം ചെയ്തിരുന്നത്. വിഷയത്തില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് നടത്തിയ കടുത്ത പരാമര്‍ശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് നടപടി. രണ്ടാഴ്ച മുമ്പാണ് കരട് പ്രമേയത്തില്‍ മാറ്റം വരുത്തണമെന്ന് യുഎസ് നിര്‍ദ്ദേശിച്ചത്.

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ 'താത്കാലിക വെടിനിര്‍ത്തലിന്' പിന്തുണ നല്‍കുന്നതായി യുഎസ് പ്രാരംഭ കരട് വ്യക്തമാക്കിയിരുന്നു. ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുമായി ബന്ധിപ്പിച്ച് വെടിനിര്‍ത്തലിന് സുരക്ഷാ കൗണ്‍സില്‍ പിന്തുണ നല്‍കണമെന്ന് യുഎസ് ആഗ്രഹിക്കുന്നു. വെടിനിര്‍ത്തല്‍ എന്ന വാക്കിനോട് വാഷിംഗ്ടണിന് പൊതുവെ താല്‍പര്യമില്ലായിരുന്നു എന്നാണ് വിലയിരുത്തല്‍.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചിരുന്നു.  ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 253 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഹമാസിന്റെ ആക്രമണത്തിന് പ്രതികാരമായി, ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ സൈനിക ആക്രമണം നടത്തി. 30,000 ത്തിലധികം പാലസ്തീനികളെ കൊന്നൊടുക്കി. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായി.

അഞ്ച് മാസം നീണ്ടുനിന്ന യുദ്ധത്തിനിടെ മൂന്ന് കരട് കൗണ്‍സില്‍ പ്രമേയങ്ങള്‍ വീറ്റോ ചെയ്തു. അതില്‍ രണ്ടെണ്ണം ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതായിരുന്നു. ഇത്തരം കൗണ്‍സില്‍ നടപടി യുദ്ധത്തിന് വിരാമമിടാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള യുഎസ്, ഈജിപ്റ്റ്, ഖത്തര്‍ എന്നിവയുടെ ശ്രമങ്ങളെ അപകടത്തിലാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് യുഎസ് വീറ്റോയെ ന്യായീകരിച്ചത്.

ഒരു നല്ല സൂചനകളുമില്ലാതെ പ്രതിനിധികള്‍ മൂന്നാം ദിവസത്തെ ചര്‍ച്ചകള്‍ നടത്തിയതിനാല്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ അംഗീകരിക്കണമോ എന്നത് ഹമാസിന്റെ കൈകളിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. യുണൈറ്റഡ് നേഷന്‍സില്‍ അമേരിക്ക പരമ്പരാഗതമായി ഇസ്രായേലിനെ സംരക്ഷിക്കുകയായിരുന്നു. എന്നാല്‍ രണ്ടുതവണ വിട്ടുനിന്നു, ഗാസയ്ക്കുള്ള സഹായം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രമേയങ്ങള്‍ അംഗീകരിക്കാന്‍ കൗണ്‍സിലിനെ അനുവദിക്കുകയായിരുന്നു യുഎസ്.

ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ വാഷിംഗ്ടണ്‍ അതിന്റെ സഖ്യകക്ഷിയായ ഇസ്രായേലിന്മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. അവിടെ ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളില്‍ നാലിലൊന്ന് പേരും പട്ടിണിയുടെ വക്കിലാണ് എന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഡ്രാഫ്റ്റില്‍ ചര്‍ച്ചകള്‍ക്ക് സമയം അനുവദിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വോട്ടെടുപ്പിന് തിരക്കുകൂട്ടില്ലെന്നും യുഎസ് അറിയിച്ചു.

ഒരു പ്രമേയം പാസാക്കണമെങ്കില്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ വീറ്റോ ഇല്ലെങ്കിലും അനുകൂലമായി ഒമ്പത് വോട്ടുകളെങ്കിലും വേണം. ഹമാസിന്റെ പക്കല്‍ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുക, ക്ഷാമത്തിലേക്ക് നീങ്ങുന്ന ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുക എന്നിവയാണ് 40 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ലക്ഷ്യം.

അതേസമയം ഇസ്രയേല്‍ അംഗീകരിച്ച മറ്റൊരു കരാര്‍ ഇതിനോടകം തന്നെ ഉണ്ടെന്നും അത് അംഗീകരിക്കേണ്ടത് ഹമാസാണെന്നും യു.എസ് വ്യക്തമാക്കുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകാത്തതിന്റെ പഴി തങ്ങള്‍ക്കുമേല്‍ ചാര്‍ത്താനാണ് ഇങ്ങനെ പറയുന്നതെന്നാണ് ഹമാസ് ആരോപണം. റംസാന് മുമ്പ് യുദ്ധത്തിന് താത്കാലിക വിരാമം ഉണ്ടാകുമോ എന്ന് കാതോര്‍ക്കുകയാണ് ലോക രാജ്യങ്ങള്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam