ലോകം മുഴുവന്‍ അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആരാകുമെന്ന കാത്തിരിപ്പിലാണ്. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മാസത്തിനോ ദിവസത്തിനോ അമേരിക്കയില്‍ ഒരു മാറ്റവും ഇല്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും.
ഇത്തവണയും തിഞ്ഞെടുപ്പ് ദിവസത്തിന് മാറ്റമില്ല. നവംബര്‍ അഞ്ചിനാണ് പൊതുതിരഞ്ഞെടുപ്പ്. അതായത് നവംബരറിലെ ആദ്യ ചൊവ്വാഴ്ച. അതിന് മുന്‍പുള്ള തിരഞ്ഞെടുപ്പുകളും നടന്നത് നവംബറിലെ ആദ്യ ചൊവ്വാഴ്ചയാകും. നാല് വര്‍ഷത്തിലൊരിക്കിലാണ് അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബറിലെ ആദ്യ ചൊവ്വാഴ്ചയുള്ള തിരഞ്ഞെടുപ്പ് പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 180 വര്‍ഷത്തെ ചരിത്രമാണ് ഇതിന് പിന്നിലുള്ളത്. 1845 ലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡേ ആക്ട് പ്രകാരം ഈ ദിവസം തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന അമേരിക്കന്‍ നിയമമാണ് ഇതിന് പിന്നില്‍.
1845 ന് മുന്‍പ് 34 ദിവസം കൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ മതിയായിരുന്നു. ഡിസംബറിലെ ആദ്യ ബുധനാഴ്ചയ്ക്ക് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിച്ചാല്‍ മതി. എന്നാല്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനങ്ങള്‍ക്ക് പിന്നീട് വോട്ട് ചെയ്യാനൊരുങ്ങുന്ന സംസ്ഥാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്ന വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് എല്ലാ സംസ്ഥാനങ്ങളും വോട്ട് ചെയ്യാനായി ഒരു ദിവസം തിരഞ്ഞടുത്തതും നിയമമായതും. 1848-ലാണ് ഈ നിയമപ്രകാരം നവംബറിലെ ആദ്യ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 1875 മുതല്‍ ഈ നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
എന്തുകൊണ്ട് ആദ്യ ചൊവ്വ?
ഓവര്‍സീസ് വോട്ട് ഫൗണ്ടേഷന്‍ ഓര്‍ഗനൈസേഷന്‍ പറയുന്നതനുസരിച്ച് ഈ ഫെഡറല്‍ നിയമം പാസാക്കുന്ന സമയത്ത് ഭൂരിഭാഗം അമേരിക്കക്കാരും കര്‍ഷകരായിരുന്നു. ഇവര്‍ പോളിംഗ് സ്ഥലങ്ങളില്‍ നിന്ന് വളരെ ദൂരെയായിരുന്നു താമസിച്ചിരുന്നത്. അക്കാലത്ത് കാറുകള്‍ ഇല്ലായിരുന്നു. നടന്നും, കുതിരപ്പുറത്തും സഞ്ചരിച്ച് വേണമായിരുന്നു വോട്ട് ചെയ്യാനെത്താന്‍. അതിനാല്‍ പോളിംഗ് തീയതി നിശ്ചയിക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് എത്തിച്ചേരാനുള്ള യാത്രാ ദിനങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതായിവന്നു.
മിക്കവരും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നതിനാല്‍ വാരാന്ത്യങ്ങള്‍ ഒഴിവാക്കി. ബുധനാഴ്ചകള്‍ അക്കാലത്ത് കര്‍ഷകരുടെ വിപണി ദിവസമായിരുന്നു. തിങ്കളാഴ്ച യാത്ര ചെയ്തെത്തി, ചൊവ്വാഴ്ച വോട്ട് ചെയ്ത് മടങ്ങിയാല്‍ അവര്‍ക്ക് ബുധനാഴ്ചകളിലെ വിപണിയില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നു. അങ്ങനെയാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പിനുള്ള ദിനമായി മാറിയത്.
എന്തുകൊണ്ട് നവംബര്‍?
കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് നവംബര്‍ മാസം തിരഞ്ഞെടുത്തത്. കൃഷിയിറക്കുന്ന സമയമാണ് വസന്തകാലം. വേനല്‍ക്കാലത്ത് അവര്‍ വയലില്‍ പണിയെടുക്കുന്നു. നവംബറിന്റെ തുടക്കത്തോടെ വിളവെടുപ്പ് പൂര്‍ത്തിയാകുന്നു. അതിനാലാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള മാസമായി നവംബര്‍ തന്നെ മാതിയെന്ന തീരുമാനത്തില്‍ എത്തിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1