യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ജന്മാവകാശ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള എക്സിക്യുട്ടിവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് വെച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ നീക്കം ഫെഡറല്‍ ജഡ്ജി താത്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. യുഎസിലെ ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് 54 ലക്ഷം ഇന്ത്യക്കാരാണ് യുഎസില്‍ താമസിക്കുന്നത്. ഇത് യുഎസിലെ ആകെ ജനസംഖ്യയുടെ 1.47 ശതമാനം വരും. അവരില്‍ മൂന്നില്‍ രണ്ട് ഭാഗവും കുടിയേറ്റക്കാരാണ്.
അതേസമയം 34 ശതമാനം പേര്‍ അമേരിക്കയിലാണ് ജനിച്ചത്. ട്രംപിന്റെ എക്സിക്യുട്ടിവ് ഉത്തരവ് നടപ്പിലാക്കുകയാണെങ്കില്‍ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ കുട്ടികള്‍ക്ക് ഇനി സ്വയമേവ പൗരത്വം ലഭിക്കില്ല. ഇന്ന് രാഷ്ട്രീയം മുതല്‍ തൊഴില്‍ വിപണി വരെ യുഎസില്‍ ഇന്ത്യക്കാര്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ വംശജരായ പൗരന്മാര്‍ പല പ്രധാന കമ്പനികളിലും ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
എപ്പോഴാണ് ഇന്ത്യക്കാര്‍ യുഎസ് പൗരന്മാരാകാന്‍ തുടങ്ങിയതെന്ന് അറിയാമോ?
മുമ്പ് അമേരിക്കന്‍ പൗരത്വം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആദ്യമായി ഒരു ഇന്ത്യക്കാരാന്‍ അമേരിക്കന്‍ പൗരത്വം നേടന്നത്. ഭികാജി ബല്‍സാരയാണ് ആദ്യമായി അമേരിക്കന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരന്‍.
ആരാണ് ഭികാജി ബല്‍സാര?
ബോംബെയില്‍ നിന്നുള്ള ഒരു തുണിക്കച്ചവടക്കാരനായിരുന്നു ഭികാജി ബല്‍സാര. ഏറെക്കാലത്തെ ശ്രമങ്ങള്‍ക്കും നിയമയുദ്ധത്തിനും ശേഷമാണ് അദ്ദേഹം അമേരിക്കന്‍ പൗരത്വം നേടിയെടുത്തത്. 1790 ലെ നാച്ചുറലൈസേഷന്‍ നിയമപ്രകാരം സ്വതന്ത്രരായ വെള്ളക്കാര്‍ക്ക് മാത്രമെ അമേരിക്കന്‍ പൗരത്വം ലഭിച്ചിരുന്നുള്ളൂ. ഇത് പ്രകാരം 1900 കളുടെ തുടക്കത്തില്‍ സ്വതന്ത്രരരും വെള്ളക്കാരുമായ ആളുകള്‍ക്ക് മാത്രമെ അമേരിക്കന്‍ പൗരത്വം ലഭിച്ചിരുന്നുള്ളൂ.
1906ലെ നിയമയുദ്ധം
1790ലെ നാച്ചുറലൈസേഷന്‍ ആക്ടിനെതിരേ 1906ല്‍ ന്യൂയോര്‍ക്കിലെ സര്‍ക്യൂട്ട് കോടതിയിലാണ് ബല്‍സാര തന്റെ ആദ്യ പോരാട്ടം നടത്തിയത്. കൊക്കേഷ്യക്കാരും ഇന്തോ-യൂറോപ്യന്മാരും ഉള്‍പ്പെടെയുള്ള ആര്യന്മാര്‍ വെള്ളക്കാരാണെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ ഈ വാദം സ്വാഭാവിക യുഎസ് പൗരത്വം നേടുന്ന മറ്റ് ഇന്ത്യക്കാരും ഉപയോഗിച്ച് തുടങ്ങി. ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ ബല്‍സാരയ്ക്ക് പൗരത്വം നല്‍കുന്നത് അറബികള്‍ക്കും ഹിന്ദുസ്ഥാനിക്കള്‍ക്കും അഫ്ഗാനികള്‍ക്കും പൗരത്വം തേടാനുള്ള വാതില്‍ തുറന്നുനല്‍കുമെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു. എന്നാല്‍ പൗരത്വം ലഭിക്കുന്നതിന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കി.
പാഴ്സി വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു ബല്‍സാര. സ്വതന്ത്രവെള്ളക്കാരുടെ വിഭാഗമായി കണക്കാക്കപ്പെട്ടിരുന്ന പേര്‍ഷ്യല്‍ വിഭാഗത്തിലെ അംഗമായാണ് ബല്‍സാരയെ കണക്കാക്കിയിരുന്നത്. 1910ല്‍ ന്യൂയോര്‍ക്കിലെ സൗത്ത് ഡിസ്ട്രിക്റ്റിലെ ജഡ്ജി എമില്‍ ഹെന്റി ലാകോംബെ അദ്ദേഹത്തിന് യുഎസ് പൗരത്വം നല്‍കി.
അഭിഭാഷകന്‍ അതിനെ വെല്ലുവിളിക്കുകയും നിയമത്തിന്റെ ഔദ്യോഗിക വ്യാഖ്യാനത്തിനായി അപ്പീല്‍ നല്‍കുകയും ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് ഈ തീരുമാനം എടുത്തത്. 1910ല്‍ സര്‍ക്യൂട്ട് കോടതി ഓഫ് അപ്പീലില്‍ കേസ് കൊണ്ടുവന്നു. അവിടെ പാഴ്സികളെ വെള്ളക്കാരായി കണക്കാക്കി. ഇതിന് പിന്നാലെ മറ്റൊരു ഫെഡറല്‍ കോടതി എകെ മജുംദാറിന് യുഎസ് പൗരത്വം നല്‍കി.
1917ലെ ഇമിഗ്രേഷന്‍ നിയമം
ബല്‍സാരയ്ക്ക് അനുകൂലമായ ഈ തീരുമാനം ബ്രിട്ടീഷ് ഇന്ത്യയിലെ തദ്ദേശീയരെ ഒരു നിയമത്തിന് കീഴിലും വെള്ളക്കാരായി കണക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച അറ്റോര്‍ണി ജനറല്‍ ചാള്‍സ് ജെ ബോണപാര്‍ട്ടിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായിരുന്നു. 1917ല്‍ ഇമിഗ്രേഷന്‍ ആക്ട് നിലവില്‍ വന്നു. അതിന് ശേഷം യുഎസിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം കുറഞ്ഞു. എന്നാല്‍, പഞ്ചാബില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ മെക്സിക്കന്‍ അതിര്‍ത്തി വഴി യുഎസിലേക്ക് പ്രവേശിക്കുന്നത് തുടര്‍ന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസ് വീണ്ടും ഇന്ത്യക്കാര്‍ക്ക് കുടിയേറ്റത്തിനുള്ള വാതില്‍ തുറന്ന് നല്‍കി. 1946ലെ ലൂസ് സെല്ലര്‍ ആക്ട് നിലവില്‍ വന്നതോടെ എല്ലാ വര്‍ഷവും 100 ഇന്ത്യക്കാര്‍ക്ക് യുഎസിലേക്ക് കുടിയേറാനുള്ള അനുമതി നല്‍കി. 1965 മുതല്‍ 1990കളുടെ മധ്യം വരെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം ഓരോ വര്‍ഷവും ശരാശരി 40000 പേരായിരുന്നു. 1995ന് ശേഷം ഇന്ത്യക്കാരുടെ കുടിയേറ്റം ഗണ്യമായി വര്‍ധിച്ചു. 2000ന് ശേഷം ഇത് 90,000 വരെ എത്തി.
ഐടി മേഖലയുടെ നേട്ടം
21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് വളരെയധികം പേര്‍ കുടിയേറി തുടങ്ങി. ബംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഇതിന് കാരണം. തുടര്‍ന്ന് തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് യുഎസിലേക്ക് ആളുകള്‍ ഒഴുകി. ഇപ്പോള്‍ യുഎസ് നല്‍കുന്ന എല്ലാ എച്ച് 1ബി വിസകളുടെയും 80 ശതമാനത്തിലധികവും ഇന്ത്യക്കാരാണ്.
ഇതിന് പുറമെ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ധാരാളം ഇന്ത്യന്‍ വിദ്യാര്‍ഥികളും യുഎസിലേക്ക് പോകുന്നുണ്ട്. ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തിലധികം ഇന്ത്യന്‍-അമേരിക്കക്കാര്‍ യുഎസിലെ ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങളില്‍ പഠിക്കുന്നുമുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1