ശ്രീലങ്കയുടെ പതിനാറാമത് പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ശ്രീലങ്കയുടെ ചരിത്രത്തില്‍ ഈ അഭിമാനകരമായ സ്ഥാനം ഏറ്റെടുക്കുന്ന മൂന്നാമത്തെ വനിതയാണ് ഹരിണി. നീതിന്യായ വിദ്യാഭ്യാസം, തൊഴില്‍, ശാസ്ത്രം, സാങ്കേതിക വിദ്യ, ആരോഗ്യം, നിക്ഷേപം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക മേഖലകളുടെ മേല്‍നോട്ടം ഹരിണി അമരസൂര്യയ്ക്കാണ്.
1994 ല്‍ അന്തരിച്ച സിരിമാവോ ബണ്ഡാരനായകെ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. ജെ വി പി - എന്‍ പി പി സംഖ്യത്തിലെ പ്രമുഖ മുഖങ്ങളില്‍ ഒരാളുമാണ്. പ്രസിഡന്റ് അനുര കുമാര ദിസവായകെയാണ് ഹരിണിയെ തിരഞ്ഞെടുത്തത്. ഹരിണി എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. ഒരു പ്ലാന്ററിന്റെ മകളായ ഹരിണി ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്താണ് വളര്‍ന്ന്. പിന്നീട് സര്‍ക്കാര്‍ തേയിലത്തോട്ടങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കൊളംബിയിലേക്ക് മാറി. ഹരിണി അവിടെയുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ ആയിരുന്നു.
ഒരു ഫെമിനിസ്റ്റിന്റെ പാത തിരഞ്ഞെടുത്തുകൊണ്ട്, ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിന്റെ സങ്കീര്‍ണ്ണതകളിലൂടെയും ഹരിണി സഞ്ചരിച്ചിട്ടുണ്ട്. വിദേശത്ത് അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ തുടര്‍ വിദ്യാഭ്യാസം നേടി. സ്വന്തം രാജ്യത്തെ അന്താരാഷ്ട്ര മാനുഷിക, വികസന മേഖലയിലേക്ക് ഹരിണി സംഭാവന നല്‍കി.
2011 ല്‍ രാജപക്‌സെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഹരിണി സഹപ്രവര്‍ത്തകര്‍ക്കൊപ്പം സര്‍ക്കാരിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് 2015 ല്‍ മൈതിര്‍പാല സിരിസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ ജെ വി പിയിലേക്ക് തിരിഞ്ഞുയ പ്രധാനമന്ത്രിയായി ഹരിണി അധികാരമേറ്റതോടെ, ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഒരു പുതിയ അധ്യായം ആരംഭിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1