ക്രൂഡ് ഓയില്‍ കണ്ടെത്തിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ പച്ച പിടിച്ചത്. അതിന് ശേഷം അതിവേഗമായിരുന്നു ജിസിസി രാജ്യങ്ങളുടെ വളര്‍ച്ച. ഇന്ന് ലോകത്തെ പ്രധാന നഗരങ്ങളും കെട്ടിടങ്ങളും നിക്ഷേപങ്ങളുമെല്ലാം ജിസിസിയിലാണ്. മലയാളികള്‍ കൂടുതല്‍ ജോലി തേടി പോകുന്നതും ജിസിസിയിലേക്ക് തന്നെയാണ്.
ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉള്ള രാജ്യം ഏത് എന്ന് ചോദിച്ചാല്‍ ആദ്യം മനസില്‍ തെളിയുക സൗദി അറേബ്യ ആയിരിക്കും. എന്നാല്‍ ആ സ്ഥാനം ലാറ്റിനമേരിക്കയിലെ വെനസ്വേലയ്ക്കാണ്. സൗദി അറേബ്യയേക്കാളും യുഎഇയേക്കാളും ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല എന്ന് അല്‍ജീസറ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നെ എന്തുകൊണ്ട് ഈ രാജ്യം പുരോഗതി പ്രാപിച്ചില്ല എന്ന ചോദ്യം ബാക്കിയാണ്?
വെനസ്വേലയില്‍ എമ്പാടും ക്രൂഡ് ഓയില്‍ ഉണ്ടെങ്കിലും കയറ്റുമതി വളരെ കുറവാണ്. 303 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ റിസര്‍വ് വെനസ്വേലയില്‍ ഉണ്ട് എന്നാണ് 2023 ലെ കണക്ക്. സൗദി അറേബ്യയ്ക്ക് 267 ബില്യണ്‍ ബാരലാണുള്ളത്. ഇറാന് 208 ബില്യണ്‍ ബാരലും കാനഡയ്ക്ക് 163 ബില്യണ്‍ ബാരലും ക്രൂഡ് ഓയില്‍ ഉണ്ട്. പക്ഷേ, വെനസ്വേലയിലും ഇറാനിലും ഖനനവും കയറ്റുമതിയും കുറവാണ്.
വെനസ്വേലയില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ളത് കിഴക്കന്‍ മേഖലയിലെ ഒറിനോക്കോ ബെല്‍റ്റിലാണ്. 55000 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം സാന്ദ്രത കൂടുതലുള്ളതാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ള എണ്ണ ഖനനം അത്ര എളുപ്പമല്ല. ചെലവേറിയ ദൗത്യമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വെനസ്വേലയ്ക്ക് അത് താങ്ങാനാവില്ല. മാത്രമല്ല, അമേരിക്കയുടെ ഉപരോധവുമുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പമാണ് ഈ രാജ്യത്തെ വെട്ടിലാക്കുന്നത്.
കയറ്റുമതിയില്‍ മുന്നില്‍ ആര് ?
പണം വേണം, സാങ്കേതിക വിദ്യ വേണം, ഇതിനെല്ലാം പുറമെ ആഗോള കോര്‍പറേറ്റുകളുടെ സാഹയവും വേണം. അമേരിക്ക തടസം നില്‍ക്കുന്നതിനാല്‍ ഇതെല്ലാം നേടിയെടുക്കുക വെനസ്വേലയ്ക്ക് പ്രയാസകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല സാന്ദ്രത കൂടുതലുള്ളതിനാലാും സള്‍ഫര്‍ അടങ്ങിയതിനാലും ഇവിടെയുള്ള ക്രൂഡ് ഓയിലിന് മറ്റ് രാജ്യങ്ങളിലെ ക്രൂഡിന്റെ വില കിട്ടുകയുമില്ല.
2023ല്‍ വെനസ്വേല കയറ്റുമതി ചെയ്തത് വെറും 4.05 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍ ആണ് എന്ന് ഒബ്സര്‍വേറ്ററി ഓഫ് ഇക്കണോമിക് കോംപ്ലക്സിറ്റി (ഒഇസി) റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് വന്‍കിട കയറ്റുമതിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക വളരെ കുറവാണ്. കാരണം ലോകത്തെ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമായ സൗദി അറേബ്യ 181 ബില്യണ്‍ ഡോളറിന്റെ എണ്ണയാണ് വിദേശത്തേക്ക് അയച്ചത്.
അമേരിക്ക 125 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. റഷ്യ 122 ബില്യണിന്റെയും. അമേരിക്ക ഇടയ്ക്കിടെ സംഘര്‍ഷമുണ്ടാകുന്ന രാജ്യം കൂടിയാണ് വെനസ്വേല. ഇവിടെ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നു എന്നാണ് ട്രംപിന്റെ ആരോപണം. കഴിഞ്ഞ ദിവസം അമേരിക്കയുടെ ആക്രമണത്തില്‍ വെനസ്വേലയിലെ ബോട്ടില്‍ സഞ്ചരിച്ച 11 പേര്‍ കൊല്ലപ്പെട്ടത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1