2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലൂടെ (9/11) യുഎസ് -സൗദി ബന്ധം തകര്‍ക്കാന്‍ ഒസാമ ബിന്‍ ലാദന്‍ സൗദി പൗരന്മാരെ ഉപയോഗിച്ചുവെന്നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയത്. യുഎസ് സന്ദര്‍ശന വേളയിലാണ് സൗദി കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ നേതാവായിരുന്നു ഒസാമ ബിന്‍ ലാദന്‍. ഇത്തരമൊരു സംഭവം ഇനി ഒരിക്കലും സംഭവിക്കാതിരിക്കാന്‍ സൗദി അറേബ്യ തങ്ങളുടെ കഴിവുകള്‍ പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അമേരിക്കക്കാര്‍ക്ക് ഉറപ്പു നല്‍കി. ഓവല്‍ ഓഫീസില്‍ അപകടത്തെ അതിജീവിച്ചവര്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ രോഷം പ്രകടിപ്പിച്ചിരുന്നു.
വാഷിംഗ്ടണും റിയാദും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു ബിന്‍ ലാദന്റെ ലക്ഷ്യമെന്നായിരുന്നു ഇതിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞത്.
2001ലെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സൗദി അറേബ്യ വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇരകളുടെ കുടുംബാംഗങ്ങള്‍ ഉന്നയിച്ച ആശങ്കയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിലെ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ചും 2018ലെ ജേണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചും സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
9/11 ആക്രമണം യുഎസ്-സൗദി ബന്ധത്തെ തകര്‍ക്കാനായി രൂപകല്‍പ്പന ചെയ്തതാണെന്ന് ബിന്‍ സല്‍മാന്‍ ആവര്‍ത്തിച്ചു. ''അമേരിക്കയില്‍ താമസിക്കുന്ന എന്റെയും എന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളെക്കുറിച്ച് ഓര്‍ത്ത് എനിക്ക് അതിയായ വേദന തോന്നുന്നു. എന്നാല്‍ നമ്മള്‍ യഥാര്‍ത്ഥ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒസാമ ബിന്‍ ലാദന്‍ ആ കൃത്യത്തിന് സൗദി ജനതയെ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ഉപയോഗിക്കുകയായിരുന്നു. സൗദിയും യുഎസും തമ്മിലുള്ള ബന്ധം നശിപ്പിക്കുക എന്നതായിരുന്നു അതിന്റെ പിന്നിലുണ്ടായിരുന്നത്,'' അദ്ദേഹം വ്യക്തമാക്കി.
യുഎസ് സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ സിവിലിയന്‍ ആണവ സഹകരണ കരാറും എഫ്-35 യുദ്ധവിമാനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട ഒരു കരാറും ഒപ്പിട്ടു. ലോകമെമ്പാടുമുള്ള 20 പ്രധാന നാറ്റോ ഇതര സഖ്യകക്ഷികളില്‍ ഒന്നായി സൗദി അറേബ്യയെ നാമനിര്‍ദേശം ചെയ്യുന്നതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
2018 ല്‍ ജോ ബൈഡന്റെ കാലത്ത് സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ ആരോപണവിധേയനായതിന് ശേഷം ഇതാദ്യമായാണ് സൗദി കിരീടാവകാശി യുഎസ് സന്ദര്‍ശിക്കുന്നത്. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യവും എഫ്35 യുദ്ധവിമാനം കൈമാറുന്നതിലടക്കം സുപ്രധാനപ്രഖ്യാപനങ്ങളും ഉണ്ടായി. ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനിടെ വാഗ്ദാനം ചെയ്ത 600 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവാഗ്ദാനത്തിന്‍മേലും പ്രഖ്യാപനങ്ങളുണ്ടായി. മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം സൗദിക്കും കിരീടാവകാശിക്കുമുള്ള ആദരമാണെന്നാണ് ട്രംപ് പറഞ്ഞത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
