പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല സന്ദര്‍ശനത്തിന് ശേഷം കേന്ദ്രഭരണ പ്രദേശം, ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ് . വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷദ്വീപില്‍ കൂടുതല്‍ താമസസൗകര്യങ്ങളുടെ നിര്‍മ്മാണവും വിമാനത്താവളത്തിന്റെ വികസനവും ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ നടക്കുന്നുണ്ട്. ജനുവരി രണ്ടിനാണ് നരേന്ദ്ര മോദി ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെ ദ്വീപിന്റെ ഉപയോഗശൂന്യമായ സാധ്യതകളെ പ്രധാനമന്ത്രി ഉയര്‍ത്തികാട്ടുകയും ചെയ്തിരുന്നു.
മാലിദ്വീപിലെ രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവര്‍ ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ കാരണമായത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാരാന്ത്യത്തില്‍ എക്സില്‍ പങ്കുവച്ച, ലക്ഷദ്വീപ് ദ്വീപുകളില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം പോസ്റ്റുകളുടെ ഒരു പരമ്പരയാണ്.
ഈ ആഴ്ച ആദ്യം കേന്ദ്രഭരണ പ്രദേശം സന്ദര്‍ശിച്ചതിനെ പരാമര്‍ശിച്ച് ഒരു പോസ്റ്റില്‍, പ്രധാനമന്ത്രി അതിലെ ദ്വീപുകളുടെ അതിമനോഹരമായ സൗന്ദര്യത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. 'ദ്വീപുകളിലെ സാഹസികത ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയില്‍ ലക്ഷദ്വീപ് ഉണ്ടായിരിക്കണം,'' എന്നാണ് മോദി പറഞ്ഞത്.
തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍, വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരമുള്ള മാലിദ്വീപിനെയോ മറ്റേതെങ്കിലും ദ്വീപ് രാഷ്ട്രത്തെയോ കുറിച്ച് പ്രധാനമന്ത്രിയോ മറ്റ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ ഇത് എങ്ങനെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് കാരണമായതെന്ന് നോക്കാം.
പ്രധാനമന്ത്രി മോദിയുടെ പോസ്റ്റിന് തൊട്ടുപിന്നാലെ, ചില പ്രമുഖ മാലിദ്വീപ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍, ഇന്ത്യക്കാരെയും ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ലക്ഷ്യമിട്ട് കുറ്റകരവും വംശീയ വിദ്വേഷവും അപകീര്‍ത്തികരവുമായ അഭിപ്രായങ്ങളോടെയാണ് പ്രതികരിച്ചത്.
അക്കൂട്ടത്തില്‍ മാലിദ്വീപിലെ യുവജന ശാക്തീകരണം, ഇന്‍ഫര്‍മേഷന്‍ ആന്റ് ആര്‍ട്സ് ഡെപ്യൂട്ടി മന്ത്രി മറിയം ഷിയൂനയും മോദിയെ പരിഹസിച്ച് പോസ്റ്റിട്ടു. ''എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവയായ മിസ്റ്റര്‍ നരേന്ദ്ര ഡൈവര്‍ ലൈഫ് ജാക്കറ്റുമായി. എന്നായിരുന്നു വിവാദ പോസ്റ്റ്. ഇപ്പോള്‍ ഡിലീറ്റ് ചെയ്ത പോസ്റ്റില്‍ ഷിയൂന ഇന്ത്യയെ ചാണകത്തോടാണ് ഉപമിച്ചത്.
ഷിയൂനയുടെ സഹപ്രവര്‍ത്തകനായ മറ്റൊരു ഡെപ്യൂട്ടി മന്ത്രാലയം പ്രതിനിധി, മല്‍ഷ ഷെരീഫും ഇന്ത്യയ്ക്കെതിരെയും ലക്ഷദ്വീപിലെ ടൂറിസം കാമ്പെയ്നിനെതിരെയും സമാനമായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി. മാലിദ്വീപിലെ ഒരു ദ്വീപ് റിസോര്‍ട്ടിന്റെ ചിത്രമാണെന്ന് അവകാശപ്പെട്ട്, ഫ്രഞ്ച് പോളിനേഷ്യയിലെ ബോറ ബോറ ദ്വീപുകളുടേതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഫോട്ടോ മാലിദ്വീപിലെ ഭരണകക്ഷിയായ പ്രോഗ്രസീവ് പാര്‍ട്ടി അംഗവും പങ്കിട്ടു. 'മാലിദ്വീപിലെ സൂര്യാസ്തമയം. ലക്ഷദ്വീപില്‍ നിങ്ങള്‍ക്ക് ഇത് കാണാനാകില്ല. #മാലിദ്വീപ് സന്ദര്‍ശിക്കുക. മൈസ് മഹ്‌മൂദ് എഴുതി.
ഏറ്റവുമൊടുവില്‍ മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശവുമായി മാലിദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രം വഷളായത്. ഇന്ത്യയിലെ മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബിനെ വിളിച്ചുവരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു. അതേസമയം, മോദിയെ വിമര്‍ശിച്ച മന്ത്രിമാരെ മാലിദ്വീപ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1