ബീഹാറിൽ നിതീഷ്‌കുമാറിന്റെ അറ്റകൈ പ്രയോഗം..!

OCTOBER 8, 2025, 9:57 AM

2005 മുതൽ നീണ്ട 17 വർഷമായി (ചെറിയ ഇടവേളകളിലൊഴിച്ച്) ബീഹാറിലെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. എന്തായാലും ഇനിയൊരു മുന്നണിമാറ്റത്തിനുള്ള ആരോഗ്യം നിതീഷ് പ്രകടിപ്പിക്കുന്നില്ല; വിരമിക്കാൻ സമയമായെന്നതിന്റെ സൂചനകൾ നൽകുന്നുമുണ്ട്. നിതീഷാണു മുന്നണിയെ നയിക്കുന്നതെന്നു പറയുന്ന ബി.ജെ.പി നേതാക്കൾ, അടുത്ത മുഖ്യമന്ത്രിയും നിതീഷ് തന്നെയെന്നു തീർത്തു പറയുന്നില്ല.

ഒരുകാലത്ത്  ബീഹാറിലെ സോഷ്യലിസ്റ്റ് നേതാവായിരുന്ന നിതീഷ്‌കുമാർ പിന്നെ അധികാരത്തിനുവേണ്ടി എന്തു കുതന്ത്രവും കാണിക്കുന്ന വില്ലനായി മാറി. 2005 മുതൽ നീണ്ട 17 വർഷമായി (ചെറിയ ഇടവേളകളിലൊഴിച്ച്) ബീഹാറിലെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. 
എന്തായാലും ഇനിയൊരു മുന്നണിമാറ്റത്തിനുള്ള ആരോഗ്യം നിതീഷ് പ്രകടിപ്പിക്കുന്നില്ല; വിരമിക്കാൻ സമയമായെന്നതിന്റെ സൂചനകൾ നൽകുന്നുമുണ്ട്. നിതീഷാണു മുന്നണിയെ നയിക്കുന്നതെന്നു പറയുന്ന ബി.ജെ.പി നേതാക്കൾ, അടുത്ത മുഖ്യമന്ത്രിയും നിതീഷ് തന്നെയെന്നു തീർത്തു പറയുന്നില്ല. തിരഞ്ഞെടുപ്പു ജയിക്കാൻ നിതീഷ് കൂടിയേ തീരൂ എന്ന ബോധ്യമാണ് അതു വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പിനുശേഷം എന്തെന്നത് അപ്പോഴെന്ന് അമിത് ഷാ നേരത്തേതന്നെ പറഞ്ഞു വച്ചിട്ടുമുണ്ട്. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ. ബീഹാറിലെ ബിരുദധാരികളായ തൊഴിൽ രഹിതർക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപനം. 2025നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കും ആയിരം രൂപ നൽകും. രണ്ട് വർഷത്തേക്കാകും ഇവർക്ക് സഹായം നൽകുകയത്രെ..!

vachakam
vachakam
vachakam

കൂടാതെ ബീഹാർ സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് സ്‌കീം പ്രകാരമുള്ള വായ്പകൾ പൂർണ്ണമായും പലിശരഹിതമായിരിക്കുമെന്നും, പദ്ധതി പ്രകാരം, വിദ്യാർത്ഥികൾക്ക് 4 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ എടുക്കാം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകുകയാണ് മുഖ്യമന്ത്രിയുടെ പുതിയ പദ്ധതി. മുൻപ് ജനറൽ കാറ്റഗറിക്കാർ നാല് ശതമാനം പലിശയായിരുന്നു അടക്കേണ്ടിയിരുന്നത്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾ എന്നിവർ ഒരു ശതമാനം പലിശയും നൽകിയിരുന്നു. എന്നാൽ പുതുക്കിയ പദ്ധതിയിൽ എല്ലാ വിഭാഗക്കാർക്കും പലിശ നിരക്ക് പൂജ്യമായി കുറച്ചു.

സർക്കാർ തിരിച്ചടവും എളുപ്പമാക്കിയിട്ടുണ്ട്. 2 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് തിരിച്ചടവ് സമയം 5 വർഷത്തിൽ നിന്ന് 7 വർഷമായി നീട്ടി. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളിൽ വിദ്യാർത്ഥികൾക്ക് മുമ്പത്തെ 7 വർഷത്തിന് പകരം ഇപ്പോൾ 10 വർഷം തിരിച്ചടയ്ക്കാൻ സമയം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി കാരണം ബീഹാറിലെ വിദ്യാർത്തികൾക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാതിരാക്കാനാണ് ഇതെന്ന ഒരു അമിത സ്‌നേഹപ്രകടനം പുള്ളിക്കാരൻ നടത്തിയിരിക്കുകയണ്.  

എന്നാൽ ഈ മോഹനവാഗ്ദാനത്തിൽ ഏറെപ്പേരൊന്നും വീണമട്ടില്ല. ഇത്തരം തട്ടുപൊളിപ്പൻ അഭ്യാസങ്ങൾ എത്ര കണ്ടിരിക്കുന്നു അഭിമാനികളായ ബീറാറികൾ. എക്കാലത്തും ജനാധിപത്യത്തിന് കളങ്കമേൽപ്പിക്കാൻ ശ്രമിക്കുന്ന പാർട്ടികളേയും നേതാക്കളേയും അകറ്റി നിർത്താൻ അവർക്കറിയാം. ഇക്കുറി എന്തായാലും ബി.ജെ.പി ബീഹാറിൽ ഇറങ്ങുന്നത് നിതീഷിനെ മുഖ്യമന്ത്രിയാക്കാനല്ല, എൻ.ഡി.എ ഭരണത്തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം ഭരണനേതൃത്വം ഏങ്ങിനേയും നിതീഷിന്റെ കരങ്ങളിൽ നിന്നും തട്ടിയെടുക്കാൻ കൂടിയാണ്. ബീഹാറിൽ ബി.ജെ.പിയുടെ സംവിധാനവും കെട്ടുറപ്പും പരിഗണിക്കുമ്പോൾ ജെ.ഡി.യുവിനെക്കാൾ വളരെ മെച്ചപ്പെട്ട സ്ഥിതിയിലാണു പാർട്ടി.

vachakam
vachakam
vachakam

2020ൽ ബി.ജെ.പി 74, ജെ.ഡി.യു 43 എന്നതായിരുന്നു വോട്ട്‌നില. എന്നിട്ടും നിതീഷ് മുഖ്യമന്ത്രിയാകട്ടെയെന്നു ബി.ജെ.പി തീരുമാനിച്ചത് കേന്ദ്രഭരണം കൈവിട്ടുപോകാതിരിക്കാനാണ് എന്നറിയാത്തവരല്ല ജെ.ഡി.യു. പ്രത്യേകതരം മുന്നണിമര്യാദയായിരുന്നു എന്നൊക്കെ മേനിവാക്ക് പറയുമ്പോഴും തക്കംകിട്ടിയാൽ ജെ.ഡി.യുവിനെ പിളർത്തുക എന്നതുതന്നെയാണ് ബി.ജെ.പിയുടെ ഉള്ളിലിരിപ്പ്. അതിനായി ബീഹാറിൽ ശക്തമായൊരു നേതൃനിര വളർത്താനുള്ള ശ്രമം ബി.ജെ.പി തുടങ്ങിയതുമാണ്. 

എന്നാൽ, നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി, ധനമന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സുശീൽ മോദി കഴിഞ്ഞ വർഷം മേയിൽ അന്തരിച്ചത് ബി.ജെ.പിക്കു വലിയ തിരിച്ചടിയായി. സുശീൽ മോദിയെപ്പോലൊരു നേതാവിനെ രൂപപ്പെടുത്താൻ പാർട്ടിക്ക് ഇനിയും സാധിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കും സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്‌സ്വാളിനും ഒ.ബി.സി നേതാക്കളെന്നതിനപ്പുറം സ്വീകാര്യത നേടാനായിട്ടില്ല. രവിശങ്കർ പ്രസാദ് ഉൾപ്പെടെ ചില നേതാക്കൾക്കു പ്രായം അനുകൂലമല്ല. അപ്പോഴും, നിതീഷിനെവച്ച് ഇനി ഭരിക്കുക ബി.ജെ.പിക്ക് എളുപ്പമല്ല, അതിനു താൽപര്യവുമില്ല. എന്നാൽ, കേന്ദ്രത്തിൽ ഭരണപക്ഷത്തുള്ള മൂന്നാമത്തെ വലിയ കക്ഷിയുടെ നേതാവിനെ വെറുതേയങ്ങ് ഒഴിവാക്കുന്നതെങ്ങിനെ..?

ഇങ്ങനെയൊരു പുനർ ചിന്ത ഉണ്ടാകാൻ ഒരേയൊരു കാരണമേ കാണുന്നുള്ളൂ. കേന്ദ്ര സർക്കാരിനെ ദുർബലപ്പെടുത്തുന്നതും മറ്റു കക്ഷികളുടെ വിലപേശൽ ശേഷി വർധിപ്പിക്കുന്നതുമായ സാഹചര്യം ബി.ജെ.പിതന്നെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ല എന്നു ചുരുക്കം..! ഈ തെരഞ്ഞെടുപ്പിൽ ബിഹാറിലെ നേതാവ് നിതീഷാണെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാന മുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമുണ്ടായ അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, ഡൽഹി മൂന്നിലും ബി.ജെ.പിക്കു വിജയം നേടാനായി.

vachakam
vachakam
vachakam

ആറുമാസത്തിനുള്ളിൽ കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും അസമിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പുണ്ട്. അതിനു മുൻപ് ബിഹാറിൽ ഭരണത്തുടർച്ച സാധ്യമാക്കുകയെന്നത് ബി.ജെ.പിക്കു സുപ്രധാനമാകുക എന്നത് സ്വാഭാവികം. പ്രത്യേകിച്ചും, കോൺഗ്രസ് നയിക്കുന്നതും തേജസ്വി യാദവ് മുഖ്യമന്ത്രിസ്ഥാനാർഥി എന്നതിൽ സംശയമില്ലാത്തതുമായ സാഹചര്യത്തിൽ. 

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam