മുഹമ്മദ് അല്‍അബാര്‍ എന്ന പേര് കേട്ടാല്‍ ആര്‍ക്കും അത്ര മനസിലാകണമെന്നില്ല. പക്ഷേ അല്‍അബാര്‍ നിര്‍മിച്ച അംബരചുംബികളുടെ പേരുകള്‍ കേട്ടാല്‍ ആര്‍ക്കും കാര്യം മനസിലാവും. ആധുനിക ലോകത്തെ സ്‌കൈലൈനുകളെ അടിമുടി നവീകരിച്ച വ്യക്തിയാണ് അല്‍അബാര്‍.
ബുര്‍ജ് ഖലീഫ പോലുള്ള അത്യാഡംബര കെട്ടിടങ്ങള്‍ നിര്‍മിച്ചത് അദ്ദേഹമാണ്. ഇന്ന് വലിയ കോടീശ്വരന്‍മാരില്‍ ഒരാളാണ് അദ്ദേഹം. വളരെ സാധാരണ കുടുംബത്തില്‍ നിന്നാണ് അല്‍അബാര്‍ ഇന്ന് ആഗോള റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തലതൊട്ടപ്പനായത്. അത്രത്തോളം പ്രചോദിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ സഞ്ചാരവഴികള്‍.
1981 ല്‍ സിയാറ്റില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദമെടുത്ത ശേഷമാണ് അല്‍അബാറിന്റെ കരിയര്‍ ആരംഭിച്ചത്. ബിരുദമെടുത്ത ശേഷം യുഎഇയിലെ സെന്‍ട്രല്‍ ബാങ്കില്‍ ബാങ്കിങ് മാനേജറായിട്ടായിരുന്നു കരിയര്‍ ആരംഭിച്ചത്. യുഎഇയുടെ സാമ്പത്തിക വികസന മന്ത്രാലയത്തിന്റെ സ്ഥാപക ഡയറക്ടര്‍ ജനറലായി അദ്ദേഹം നിയമിതനായതോടെയാണ് അടിമുടി കരിയര്‍ മാറിയത്. ഇവിടെ വെച്ചാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബില്‍ റാഷിദ് അല്‍ മഖ്തൂമുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ഇത് പിന്നീട് ദുബായ് ടൂറിസത്തിന്റെ മുഖം മാറ്റുത്തിന് തന്നെ കാരണമായി.
ദുബായ് ടൂറിസം മേഖലയെ അടിമുടി മാറ്റുന്നതിനും അന്താരാഷ്ട്ര തലത്തിലെ തന്നെ പ്രമുഖ ഡെസ്റ്റിനേഷനുകളിലൊന്നായി മാറ്റുകയും ചെയ്തത് പിന്നീട് അല്‍അബാറിന്റെ പ്രവര്‍ത്തനങ്ങളാണ്. 1997 ലാണ് അല്‍അബാര്‍ എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ആരംഭിക്കുന്നത്. ദുബായിലെ മാനം മുട്ടുന്ന പല കെട്ടിടങ്ങളുടെയും നിര്‍മാണം എമ്മാറാണ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.
ബുര്‍ജ് ഖലീഫയ്ക്ക് പുറമേ ദുബായ് മാളും അല്‍അബാറിന്റെ കമ്പനിയാണ് നിര്‍മിച്ചത്. എമ്മാറില്‍ 24.3 ശതമാനം ഓഹരി പങ്കാളിത്തമാണ് അല്‍അബാറിന് ഉള്ളത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായി എമ്മാറിനെ മാറ്റിയത്. 405188 കോടിയുടെ കമ്പനിയുടെ മൂല്യം. ആഡംബര ഹോട്ടലുകള്‍, റീട്ടെയില്‍ ബിസിനസ്, ഖനനം, അങ്ങനെ നീളുന്നു ഇവരുടെ നിക്ഷേപമുള്ള മേഖലകള്‍. അതേസമയം ഇതുകൊണ്ടൊന്നും അല്‍അബ്ബാറിന്റെ നിക്ഷേപങ്ങള്‍ അവസാനിച്ചിട്ടില്ല.
യുഎഇയില്‍ നൂണ്‍.കോം എന്നൊരു വെബ്സൈറ്റും 2016 ല്‍ അദ്ദേഹം സ്ഥാപിച്ചിരുന്നു. അത് മിഡില്‍ ഈസ്റ്റിലെ തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗിനെ മാറ്റിമറിക്കുന്നതായിരുന്നു. ഒരു ബില്യണാണ് ഈ കമ്പനിയുടെ മൂല്യം. ഈഗിള്‍ ഹില്‍സ് എന്ന റിയല്‍ എസ്റ്റേറ്റ് ഡെവലെപ്മെന്റ് കമ്പനിയുടെ ചെയര്‍മാനുമാണ് അദ്ദേഹം. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1