കെ.ആർ. നാരായണന്റെ വിയോഗം കേരളത്തിന്റെ നഷ്ടം

MAY 8, 2025, 2:33 AM

നമ്മുടെ രാജ്യത്തെ പരമോന്നത പദവിയിൽ ചരിത്രനേട്ടങ്ങളോടെ സ്വന്തം പേരിനെയും ജന്മനാടിനെയും അടയാളപ്പെടുത്തിയിട്ടും എന്തുകൊണ്ട് കേരളത്തിന്റെ ഓർമകളിൽ കെ.ആർ.നാരായണന് ഇടം  ലഭിക്കുന്നില്ല? സമർഥനായ നയതന്ത്രജ്ഞൻ എന്നാണ് ജവഹർലാൽ നെഹ്‌റു കെ.ആർ.നാരായണനെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി വർഷത്തിലും ഇന്ത്യയെ നയിച്ച രാഷ്ട്രപതി. എന്നിട്ടും പിന്നാലെ വന്നവർ ആഘോഷിക്കപ്പെടുമ്പോഴും ഇന്ത്യയുടെ ആദ്യ  ദലിത് രാഷ്ട്രപതി വിസ്മൃതികളിലാകുന്നു എന്നത് കഷ്ടം തന്നെ..!

കെ.എം. മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ കെ.ആർ. നാരായണന് അന്ത്യാഞ്ജലി അർപ്പിച്ചെങ്കിലും പിന്നീട് ഏതാണ്ട് മൂന്നുമണിക്കൂറിനുള്ളിൽ ഔദ്യോഗികമായി അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. 2005 നവംബർ 9ന്, ഇന്ത്യയിലെ ആദ്യത്തെ ദളിത് രാഷ്ട്രപതിയായ കോച്ചേരിൽ രാമൻ നാരായണൻ ന്യുമോണിയയും വൃക്കസംബന്ധമായ തകരാറും മൂലം ന്യൂഡൽഹിയിലെ ഒരു ആശുപത്രിയിൽ വച്ച് അന്ത്യശ്വാസം വലിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു.


1920 ഒക്ടോബർ 27ന് ഉഴവൂരാണ് ജനിച്ചത്. കഷ്ടപ്പാടും ദാരദ്രവും നിറഞ്ഞ ജീവിതമായിരുന്നിട്ടും നാരായണന്റെ ബുദ്ധിശക്തി അദ്ദേഹത്തിന് സർക്കാർ സ്‌പോൺസർ ചെയ്ത സ്‌കോളർഷിപ്പ് നേടിക്കൊടുത്തു. തിരുവിതാംകൂർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, അദ്ദേഹം ഹിന്ദു ടൈംസ് ഓഫ് ഇന്ത്യ എന്നിവയിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. താമസിയാതെ മറ്റൊരു സ്‌കോളർഷിപ്പ് നേടി അദ്ദേഹം വിദേശത്തെത്തി. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്നു, അവിടെ അദ്ദേഹത്തിന് മികച്ച അക്കാദമിക് ബഹുമതികൾ ലഭിച്ചു. ഇംഗ്ലണ്ടിലായിരിക്കുമ്പോൾ നാരായണൻ സോഷ്യൽ വെൽഫെയർ വീക്കിലിയുടെ വിദേശ ലേഖകനായും പ്രവർത്തിച്ചിരുന്നു. 

vachakam
vachakam
vachakam

1948ൽ ഇന്ത്യയിലേക്ക് മടങ്ങിയ നാരായണൻ, ഉയർന്ന ജാതിക്കാരായ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ച് വിദേശ സർവീസിൽ പ്രവേശിച്ചു. നയതന്ത്രജ്ഞനെന്ന നിലയിൽ ദീർഘവും ശ്രദ്ധേയവുമായ ഒരു ജീവിതം കെട്ടിപ്പടുത്തു. നിരവധി രാജ്യങ്ങളിൽ അദ്ദേഹം പലവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു, എന്നാൽ ചൈനയിൽ സേവനമനുഷ്ഠിക്കുമ്പോൾ ഇന്ത്യയുമായി നീണ്ട 15 വർഷത്തെ അകൽച്ചയ്ക്കു  ശേഷം അദ്ദേഹം ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സമയത്ത് അദ്ദേഹം അമേരിക്കയിലെ അംബാസഡറായാണ് സേവനമനുഷ്ഠിച്ചിരുന്നത്. 1979ൽ നാരായണനെ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിച്ചു. ബുദ്ധിജീവിയും പണ്ഡിതനുമായ നാരായണൻ, ഇന്ത്യൻ രാഷ്ട്രീയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും കുറിച്ചുള്ള നിരവധി കൃതികളുടെ രചയിതാവോ സഹ രചയിതാവോ ആയിരുന്നു.

1984ൽ നാരായണൻ ഇന്ത്യയിൽ തിരിച്ചെത്തി രാഷ്ട്രീയത്തിൽ സജീവമായി. പാർലമെന്റിൽ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1992ൽ വൈസ് പ്രസിഡന്റായി നിയമിതനായി, അഞ്ച് വർഷം ഈ പദവി വഹിച്ചു. 1997ൽ അദ്ദേഹം ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, പ്രധാനമായും ഉയർന്ന ജാതിക്കാരായ നിയമസഭാംഗങ്ങളുടെ 95 ശതമാനം വോട്ടുകളും നേടി. അധികാരമേറ്റ ശേഷം, നാരായണൻ പ്രസിഡന്റ് സ്ഥാനത്തിന്റെ പങ്ക് വിപുലീകരിച്ചു, അക്രമവും അഴിമതിയും അവസാനിപ്പിക്കാനും അന്താരാഷ്ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. 2002ൽ അദ്ദേഹം സ്ഥാനം രാജിവച്ചു, തുടന്നാണ് എ.പി.ജെ. അബ്ദുൾ കലാം രാഷ്ടപതിയാകുന്നത്. 

vachakam
vachakam
vachakam

നാരായണന്റെ അന്ത്യയാത്രയിൽ കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും പങ്കെടുത്തിരുന്നു. മൃതദേഹം വച്ചിരുന്ന ഗൺകാരേജിൽ തന്നെ ഇരുവർക്കും ഇരിപ്പിടം ലഭിക്കുകയും ചെയ്തിരുന്നു. നാരായണന്റെ ഭൗതീകാവശിഷ്ടം കേരളത്തിലെത്തിക്കാനും യഥാവിധി സംസ്‌ക്കാരിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കേരള സർക്കാരിന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ബന്ധുക്കൾക്ക് ഡൽഹിയിൽ തന്നെ മതി എന്നായിരുന്നു നിലപാട്. അങ്ങിനെ യമുനാ നദീതീരത്ത് ശാന്തിവനത്തിന് തൊട്ടടുത്തായി ഏക്താസ്ഥലിൻ ആ മഹനീയനായ കേരളപുത്രന്റെ ഭൗതീക ശരീരം അഗ്‌നിക്കിരയായി. ചിതാഭസ്മം ഗംഗാനദിയിലും ഭാരതപ്പുഴയിലും നിമജ്ജനം ചെയ്യുകയുമുണ്ടായി.

രാജ്യത്തിന് പതിനഞ്ചാമത്തെ പ്രഥമപൗരൻ കടന്നു പോയപ്പോൾ ഓർമയിൽ അഭിമാനം നിറയ്ക്കുന്ന മറ്റൊരു ചരിത്രത്തെക്കുറിച്ച് പറയാതെ പറ്റില്ല. ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതി എന്ന ചരിത്രം കുറിച്ച മലയാളി. കേരളീയരുടെ സ്വകാര്യ അഹങ്കാരം കൂടിയായ കെ.ആർ.നാരായണൻ. രാഷ്ട്രപതി പദവിയിലെത്തിയ ഈ ഏക മലയാളി ഇന്നും രാജ്യത്തിന് ആത്മവിശ്വാസം പകരുന്ന ഊർജസാന്നിധ്യമാണ്. രാജ്യത്തെ പരമോന്നത പദവിയിൽ ചരിത്രനേട്ടങ്ങളോടെ സ്വന്തം പേരിനെയും ജന്മനാടിനെയും അടയാളപ്പെടുത്തിയിട്ടും എന്തുകൊണ്ട് കേരളത്തിന്റെ ഓർമകളിൽ കെ.ആർ.നാരായണന് ഇടം ലഭിക്കുന്നില്ല? 

സമർഥനായ നയതന്ത്രജ്ഞൻ എന്നാണ് ജവഹർലാൽ നെഹ്‌റു കെ.ആർ.നാരായണനെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി വർഷത്തിലും ഇന്ത്യയെ നയിച്ച രാഷ്ട്രപതി. എന്നിട്ടും പിന്നാലെ വന്നവർ ആഘോഷിക്കപ്പെടുമ്പോഴും ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതി വിസ്മൃതികളിലാകുന്നു. രാജ്യം പുതിയ പടവുകൾ താണ്ടുമ്പോഴും ചരിത്രത്തോട് കാണിക്കുന്ന ഈ വലിയ അനീതി കറുത്ത പാടായി ബാക്കിയാകുന്നു.

vachakam
vachakam
vachakam

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam