ഇൻഡിഗോ മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കി, കണ്ണൂർ വിമാനത്താവളം അതീവ പ്രതിസന്ധിയിൽ

DECEMBER 10, 2025, 6:47 AM

2025 ഡിസംബറിലെ ആദ്യ ദിവസങ്ങളിൽ, പുതിയ പൈലറ്റ്ഡ്യൂട്ടി ചട്ടങ്ങൾ പ്രകാരം ഇൻഡിഗോ നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്, കേവലം രണ്ടു വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്ന കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തി, പോയിന്റ് ഓഫ് കാൾ പദവിക്കായി കാലങ്ങളായി മുറവിളി കൂട്ടുന്ന കണ്ണൂർ വിമാനത്താവളത്തിന് ഇൻഡിഗോയുടെ വിമാന റദ്ദാക്കൽ ഇടിത്തീയായി, വിമാനത്താവളത്തിലെ ചില റെസ്റ്റോറന്റുകൾ അടച്ചു യാത്രക്കാർ ഇല്ലാതെയായി

ആയിരിക്കണക്കിനു യാത്രക്കാർ അനുഭവിച്ച ദുരിതത്തിൽ എന്റെ ഒരു സുഹൃത്തും കുടുംബവും ഒരു ഭാഗമാണ് 6 ഡിസംബർ രാവിലെ 6.10 നായിരുന്നു കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം, തലേന്ന് രാത്രി ഇൻഡിഗോ ആപ്പിൽ ഫ്‌ളൈറ്റ് കൺഫേം ആണ് രാത്രി 11.10 നു ഫ്‌ളൈറ്റ് ക്യാൻസൽ ആണെന്ന് പറഞ്ഞു അവർക്ക് ഒരു ഇമെയിൽ കിട്ടി അതിനാൽ പുലർച്ചെ 3.00 മണിക്കുള്ള എയർപോർട്ട് യാത്ര അവർ ഒഴിവാക്കി

ഈ റദ്ദാക്കലിൽ അവർക്ക് കുറെ വിഷമതകൾ സഹിക്കേണ്ടി വന്നു സമയ നഷ്ടം, സാമ്പത്തിക നഷ്ടം, മാനസിക പിരിമുറുക്കം, പലതും മുടങ്ങി അങ്ങനെ കുറെ കാര്യങ്ങൾ,6ആം തിയതി തന്നെ ഇൻഡിഗോ കാൾ സെന്റർ 20 മിനിറ്റ് കാത്തു നിന്ന ശേഷം കണക്ട് ആയി ഫുൾ റീഫണ്ട് കൊടുക്കാമെന്നായി നഷ്ട പരിഹാരം വേണമെന്നാവശ്യപ്പെട്ടപ്പോൾ ഇമെയിൽ അയക്കാൻ പറഞ്ഞു ഒരു ടിക്കറ്റിനു 7500 മുതൽ 10000 രൂപ വരെ ലഭിക്കാൻ സാധ്യത ഉണ്ട് ഒരു ദിവസം മാത്രം 1,000ത്തിലധികം വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്.

vachakam
vachakam
vachakam

ഇതിന്റെ പ്രത്യാഘാതങ്ങൾ നാടകീയമായിരുന്നു പ്രധാന മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ, വലിയ കാലതാമസങ്ങൾ, റദ്ദാക്കലുകൾ, നഷ്ടപ്പെട്ട കണക്ഷനുകൾ ഇതൊക്കെ വലിയ കുഴപ്പങ്ങൾക്ക് കാരണമായി ഇന്ത്യയുടെ സിവിൽ വ്യോമയാന വിഭാഗത്തിന്റെ തകർച്ചയായിട്ടാണ് ചില നിരീക്ഷകർ ഈ തടസ്സത്തെ വിശേഷിപ്പിച്ചത് കാരണം രാജ്യത്തിന്റെ ആഭ്യന്തര വിമാന ഗതാഗതത്തിന്റെ ഏകദേശം 60–65% ഇൻഡിഗോയാണ് കൈകാര്യം ചെയ്യുന്നത് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു

ഒരു അപകടമോ സാങ്കേതിക അപകടമോ മൂലമല്ല തടസ്സം ഉണ്ടായത്. പകരം, നിയന്ത്രണ മാറ്റങ്ങൾ മൂലമുണ്ടായ ഘടനാപരവും, ഇൻഡിഗോ മാനേജ്‌മെന്റിന്റെ കെടു കാര്യസ്ഥതയും പ്രവർത്തനപരവുമായ പരാജയങ്ങളിൽ നിന്നുമാണ് ഇത് സംഭവിച്ചത് ദേശീയ റെഗുലേറ്റർ ഡിജിസിഎയുടെ പുതിയ നിയന്ത്രണങ്ങൾ പൈലറ്റുമാർക്ക് നിർബന്ധിത വിശ്രമ കാലയളവുകൾ വർദ്ധിപ്പിച്ചു, രാത്രി പറക്കൽ ചുമതലകൾ പരിമിതപ്പെടുത്തി, മറ്റ് ഡ്യൂട്ടി സമയ നിയമങ്ങൾ കർശനമാക്കി. കുറെ അധികം സമയം കേന്ദ്ര സർക്കാർ നൽകിയെങ്കിലും ഇൻഡിഗോ അത് പാലിക്കാൻ തയാറായില്ല മറ്റെന്തെങ്കിലും രാഷ്ട്രീയ താല്പര്യങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടോ എന്നും
പരിശോദിക്കേണ്ടിയിരിക്കുന്നു.

ഈ പുതിയ നിയമങ്ങൾ പാലിക്കുന്നതിനായി ഇൻഡിഗോ അതിന്റെ പൈലറ്റ്/ക്യാബിൻക്രൂ റോസ്റ്ററുകൾ ശരിയായി പുനർനിർമ്മിക്കുന്നതിൽ പരാജയപ്പെട്ടു ഇത് പെട്ടെന്ന് ക്രൂ ക്ഷാമത്തിലേക്ക് നയിച്ചു. ഇൻഡിഗോ വളരെ ഇടതൂർന്ന ഷെഡ്യൂൾ നടത്തുന്നതിനാലും പ്രതിദിനം നിരവധി വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നത് കൊണ്ട് കാലതാമസങ്ങളോ റദ്ദാക്കലുകളോ പെട്ടെന്ന് സംഭവിച്ചു ഫ്‌ളൈറ്റ് നെറ്റ്‌വർക്കിലുടനീളം ക്രൂ റൊട്ടേഷനും വിമാന ഷെഡ്യൂളിംഗും തടസ്സപ്പെട്ടു.
ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി, വിമാനങ്ങൾ നഷ്ടപ്പെട്ടു, യാത്ര തടസ്സപ്പെട്ടു, നീണ്ട ക്യൂകൾ, റീബുക്കിംഗുകൾ/റീഫണ്ടുകൾ എന്നിവയിൽ വ്യക്തതയില്ലായ്മ ഇതൊക്കെ യാത്രക്കാരെ ക്ഷുഭിതരാക്കി.

vachakam
vachakam
vachakam

പ്രവർത്തനങ്ങൾ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നതിന് റെഗുലേറ്റർ ഇൻഡിഗോയുടെ ചില പൈലറ്റ്ഡ്യൂട്ടി നിയമങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തി. ഇൻഡിഗോ വിപണിയിൽ വളരെ പ്രബലമായതിനാൽ, അതിൽ നിന്നുള്ള ഏതെങ്കിലും വലിയ പരാജയം രാജ്യവ്യാപകമായി അലയൊലികൾ സൃഷ്ടിച്ചു.

വളരെക്കാലമായി, ഇൻഡിഗോ വിമാനം സമയനിഷ്ഠയിലും വിശ്വാസ്യതയിലും അതിന്റെ ബ്രാൻഡ് കെട്ടിപ്പടുത്തു; ഇപ്പോൾ ആ ഇമേജിന് ഗുരുതരമായ തിരിച്ചടിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത് ഇൻഡിഗോയ്ക്ക് കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുവദിക്കുന്നതിനായി റെഗുലേറ്റർ ചില കർശനമായ നിയമങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തിയിരിക്കുകയാണ്.
ഇൻഡിഗോ തങ്ങളുടെ ഫ്‌ളൈറ്റ് നെറ്റ്‌വർക്ക് സ്ഥിരപ്പെടുത്തുന്നതിനും 'സാധാരണ പ്രവർത്തനങ്ങൾ' പുനഃസ്ഥാപിക്കുന്നതിനും പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു തടസ്സങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഇതിന് കുറച്ച് സമയമെടുത്തേക്കാം.

ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രയുടെ ഭൂരിഭാഗവും ഒരു എയർലൈനിനെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും ഇന്ത്യയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾക്ക് കൂടുതൽ പ്രതിരോധശേഷി ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചും, സർക്കാർ തല വിമാനങ്ങൾ ആഭ്യന്തര തലത്തിലെങ്കിലും നിലവിൽ വരുന്ന കാര്യവും പൊതു സമൂഹവും സർക്കാരുകളും യഥാക്രമം ചർച്ച ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഇൻഡിഗോയുടെ ഈ വിഷയത്തിൽ റീഫണ്ട് കാര്യത്തിലും പുതിയ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും കർശന നിർദേശം നൽകിയ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ സ്തുത്യർഹമാണ്.

vachakam
vachakam
vachakam

എം.പി. സലീം, ചെയർമാൻ ഗ്ലോബൽ പാസഞ്ചേഴ്‌സ് അസോസിയേഷൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam