താരീഫ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയും അമേരിക്കയും വ്യാപാര ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടെ താരിഫ് നിരക്ക് 20 ശതമാനത്തില്‍ താഴെയാക്കാന്‍ അമേരിക്കയ്ക്ക് മേല്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുന്നതയാണ് വിവരം. കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മറ്റ് ദക്ഷിണ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ യുഎസ് താരിഫ് നിരക്കുകള്‍ 15-20 ശതമാനത്തിന് ഇടയിലാണ്. ഇതിനാല്‍ തന്നെ ഇന്ത്യയുടെ മത്സര ശേഷി സംരക്ഷിക്കുന്നതിന് 20 ശതമാനത്തില്‍ താഴെയുള്ള താരിഫുകള്‍ക്കുള്ള സമ്മര്‍ദം നിര്‍ണായകമാണെന്നാണ് കണക്കാക്കപ്പെടുന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 25 ശതമാനം അധിക താരിഫ് ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയെ ഒറ്റപ്പെടുത്തരുതെന്ന് ആവര്‍ത്തിച്ചതായും വൃത്തങ്ങള്‍ പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ വച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യ തന്റെ രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് സൂചിപ്പിച്ച റൂബിയോ, വ്യാപാര മേഖലയില്‍ ഇന്ത്യ നടത്തിയ ഇടപെടലിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക താരിഫുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ യുഎസ് തയ്യാറായേക്കാമെന്നാണ് റൂബിയോ പറഞ്ഞത്.
ഉക്രെയ്നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് നടപടികളെക്കുറിച്ചും റൂബിയോ സംസാരിച്ചു. ഉക്രെയ്നിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് റൂബിയോ കുറ്റപ്പെടുത്തി. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ നിരവധി ഉഭയകക്ഷി, അന്തര്‍ദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പ്രധാനപ്പെട്ട മേഖലകളില്‍ പുരോഗതി കൈവരിക്കുന്നതിന്റെ സുസ്ഥിരമായ ഇടപെടലിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചതായും ജയശങ്കര്‍ എക്സില്‍ കുറിച്ചു.
യോഗത്തില്‍, വിദേശകാര്യ മന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രിയും അമേരിക്കയുടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വ്യാപാര പ്രതിനിധിയും (യുഎസ്ടിആര്‍) പങ്കെടുത്തിരുന്നു. യോഗത്തില്‍ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. വ്യാപാരമേഖലയും താരിഫുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഉഭയകക്ഷി ബന്ധത്തിന്റെ മറ്റ് വശങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു.
കരാറിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇന്ത്യന്‍ പ്രതിനിധി സംഘം യുഎസ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പ്രസ്താവനയിലും പറയുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് നടന്ന വിദേശകാര്യ മന്ത്രിമാരുടെ ജി20 യോഗത്തില്‍ ഉക്രെയ്നിലും ഗാസയിലും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ഊര്‍ജം, ഭക്ഷണം, വളം എന്നിവയുടെ കാര്യത്തില്‍ ദക്ഷിണേഷ്യയ്ക്ക് വലിയ ചെലവുകള്‍ വരുത്തിവച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഇരട്ടത്താപ്പ് വ്യക്തമാണെന്നും അദ്ദേഹം സൂചിപ്പിക്കുകയാണ്ടായി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1