ഇന്ന് ഗാന്ധി ജയന്തി: രാഷ്ട്രപിതാവിന്റെ 155-ാം ജന്മദിനം; രാജ്യത്ത് വിപുലമായ ആഘോഷം

OCTOBER 2, 2024, 7:48 AM

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനാഘോഷിക്കുകയാണ് രാജ്യം. 1869 ഒക്ടോബര്‍ 2 നാണ് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ഗുജറാത്തിലെ പോര്‍ബന്തറില്‍ എം.കെ ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീര്‍ത്ത് ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി.

അതേപോലെ രാജ്യത്ത് സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ടുള്ള ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ചിട്ട് ഒക്ടോബര്‍ രണ്ടിന് പത്ത് വര്‍ഷം. ഗാന്ധിജയന്തി ദിനത്തില്‍ ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 9,600 കോടിയിലധികം രൂപയുടെ ശുചിത്വ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

അമൃത്, അമൃത് 2.0 എന്നി പദ്ധതിക്ക് കീഴിലാണ് ശുചിത്വ പദ്ധതികള്‍ നടപ്പാക്കുന്നത്. ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്കായി 6,800 കോടി രൂപയും ഗംഗാ തടത്തിലെ മാലിന്യ സംസ്‌കരണത്തിന് 1,550 കോടിയും ഉള്‍പ്പെടെയാണ് 9,600 കോടിയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നത്.

സ്വച്ഛത ഹി സേവ ക്യാമ്പയിന് കീഴില്‍ 17 കോടിയിലധികം ജനങ്ങളുടെ പൊതു പങ്കാളിത്തത്തോടെ 19.70 ലക്ഷത്തിലധികം പരിപാടികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. ഇതിനു പുറമെ, 'മാതാവിന്റെ പേരില്‍ ഒരു മരം നടാം' ക്യാമ്പയിന് കീഴില്‍ 45 ലക്ഷം വൃക്ഷത്തൈകളും രാജ്യത്തെമ്പാടും നട്ടുപിടിപ്പിച്ചു. 2014 ല്‍ ഗാന്ധിജയന്തി ദിനത്തിലാണ് രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്റെ രണ്ടാം ഘട്ടമായി 2018 സ്വച്ഛ്ത ഹി സേവ പദ്ധതിയും ആരംഭിച്ചിരുന്നു.

ഒക്ടോബര്‍ 2 ന് അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിച്ച് വരികയാണ്. 2007 ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് അഹിംസാദിനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പര്യായമായി മാറിയ ഗാന്ധിജി അഹിംസാ മന്ത്രം ഉയര്‍ത്തിപ്പിടിച്ചാണ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും ഭാരതത്തിന് മോചനം നേടി തന്നത്.

ഈ വര്‍ഷത്തെ ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തും. രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും സര്‍ക്കാരുകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങള്‍ നടക്കും. വിവിധ കേന്ദ്രങ്ങളിലെ ഗാന്ധി പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam